സെൻസേഷണൽ ഡയറക്ടർ എന്ന വിളിയിൽ സന്തോഷമുണ്ട്, എന്നാൽ അമരന് മുന്നേ ലഭിച്ചത് ധനുഷ് ചിത്രം; രാജ്‌കുമാർ പെരിയസാമി

അമരൻ ചിത്രം റിലീസായത്തിന് ശേഷം സെൻസേഷണൽ ഡയറക്ടർ എന്നൊക്കെ വിളിക്കുന്നത് കേൾക്കുമ്പോൾ സന്തോഷം ഉണ്ട്.

dot image

രാജ്കുമാർ പെരിയസാമി സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനായെത്തിയ ചിത്രമായിരുന്നു അമരൻ. ശിവകാർത്തികേയന്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന് ശേഷം തന്നെ സെൻസേഷണൽ ഡയറക്ടർ എന്ന് വിളിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും എന്നാൽ അമരനേക്കാൾ മുന്നേ വന്ന പ്രൊജക്റ്റ് ധനുഷ് ചിത്രമാണെന്നും പറയുകയാണ് സംവിധായകൻ രാജ്‌കുമാർ പെരിയസാമി.

'അമരൻ ചിത്രം റിലീസായത്തിന് ശേഷം സെൻസേഷണൽ ഡയറക്ടർ എന്നൊക്കെ വിളിക്കുന്നത് കേൾക്കുമ്പോൾ സന്തോഷം ഉണ്ട്. എന്നാൽ അമരൻ റിലീസ് ചെയ്യുന്നതിന് ഒരു വർഷം മുന്നേ എനിക്ക് വന്ന ചിത്രമാണ് ഇപ്പോൾ ചെയ്യാൻ പോകുന്ന ധനുഷ് ചിത്രം. അതിനുള്ള അവസരം നൽകിയത് താനു സാറാണ്. അദ്ദേഹമാണ് എന്നെ വിളിച്ച് ധനുഷ് സാറിന് വേണ്ടി ഒരു സിനിമ ചെയ്യണമെന്ന് പറയുന്നത്. ഞാൻ അപ്പോൾ കാശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കാനുള്ള ബ്രേക്കിൽ ആയിരുന്നു.

താനു സാർ ആണ് എന്നെ ഗോപുരം ഫിലിംസ് അന്‍പു ചെഴിയൻ സാറിനെ പരിചയപ്പെടുത്തുന്നത്. ധനുഷ് സാറിന് ചെയ്യാൻ പറ്റിയ ചിത്രം ഉണ്ടെങ്കിൽ ചെയ്യാൻ അദ്ദേഹമാണ് പറയുന്നത്. അങ്ങനെയാണ് ഡി 55 തുടങ്ങുന്നത്. ഒരു സിനിമ വരുന്നതിന് മുന്നേ തന്നെ എന്നെ നിയോഗിച്ച് ഇത്തരം ഒരു അവസരം നൽകിയത് അദ്ദേഹമാണ്. അത് പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടി മാത്രം ചെയ്തതല്ല. എന്നെ വിളിച്ച് ആ പ്രോജക്ടിനെക്കുറിച്ച് ആമുഖം തന്നതാണ്,' രാജ്‌കുമാർ പെരിയസാമി പറഞ്ഞു.

അടുത്തിടെയായിരുന്നു ഡി 55 ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ആരംഭിച്ചത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മറ്റു അപ്ഡേറ്റുകൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. അതേസമയം ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്താണ് അമരൻ. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. ഒന്നാം സ്ഥാനത്ത് വിജയ് നായകനായ ഗോട്ട് ആണ്.

Content Highlights: rajkumar periyaswami about his next project d55

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us