158 കിലോയില്‍ നിന്നും 135 കിലോയിലേക്ക് ശരീരഭാരം കുറച്ചു, ലോകേഷ് കൂലിയിൽ ഇറക്കുന്ന ആ നടന്‍ ആര്?

ഇദ്ദേഹത്തിന്റെ ട്രാൻഫർമേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

dot image

രജനികാന്ത് ആരാധകർ ആഘോഷമാക്കാൻ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് സംവിധാനത്തിലൊരുങ്ങുന്ന കൂലി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്നും മികച്ച അഭിപ്രയമാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ രജനികാന്തിനൊപ്പം പ്രധാനവേഷത്തിലെത്തുന്ന മറ്റൊരു താരത്തെ കുറിച്ചുളള വാര്‍ത്തകളാണ് ചര്‍ച്ചയാകുന്നത്. ചിത്രത്തിനായി വലിയ തരത്തിലുളള മേക്കോവറാണ് നടൻ നടത്തിയിരിക്കുന്നത്.

ജൂനിയര്‍ എംജിആര്‍ ആണ് കൂലിയില്‍ രജനികാന്തിനൊപ്പമെത്തുന്ന നടൻ. 158 കിലോയില്‍ നിന്നും 135 കിലോയിലേക്ക് ശരീരഭാരം കുറച്ചാണ് നടൻ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 23 കിലോയാണ് കുറച്ചത്. ഇദ്ദേഹത്തിന്റെ ട്രാൻഫർമേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂലിയിലേക്കുളള വരവിന് കാരണം രജനികാന്ത് ആണെന്ന് ജൂനിയര്‍ എംജിആര്‍ പറഞ്ഞിരുന്നു. ലോകേഷിനൊപ്പം നില്‍ക്കുന്ന ചിത്രവും നടൻ പങ്കുവെച്ചിരുന്നു.

അതേസമയം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ വമ്പന്‍ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി.
ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ അതിഥി വേഷത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാനും എത്തുന്നുണ്ട്. നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍, ഉപേന്ദ്ര, സന്ദീപ് കിഷൻ എന്നിവരാണ് ചിത്രത്തില്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

Content Highlights: Junior MGR lost 23 kg for the role in Coolie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us