ഉപേക്ഷിച്ചിട്ടില്ല, ഉറപ്പായും ഉണ്ടാകും, വാടിവാസൽ ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ച് നിർമ്മാതാവ്

വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് വാടിവാസൽ നിർമ്മിക്കുന്നത്

dot image

സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വാടിവാസൽ. വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ പ്രതീക്ഷകളായിരുന്നു സിനിമക്ക് മേലുണ്ടായിരുന്നത്. നോട്ട് എ ടീസർ എന്ന തലക്കെട്ടോടെ ഒരു മേക്കിങ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പിന്നീട് സിനിമയെക്കുറിച്ച് യാതൊരു അപ്ഡേറ്റും ഉണ്ടായിരുന്നില്ല. ചിത്രം ഉപേക്ഷിച്ചെന്ന് വരെ വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാവ് കലൈപുലി എസ് താനു.

'ചിത്രത്തിനായി സൂര്യ തയ്യാറാണ്. വെട്രിമാരൻ വിടുതലൈ 2 വിന് ശേഷം വാടിവാസൽ ചെയ്യാൻ ഒരുക്കമാണ്. ആനിമേട്രോണിക്‌സ് ജോലികളും ഇപ്പോൾ അവസാന ഘട്ടത്തിലാണ്. സിനിമ ഉടൻ തന്നെ ആരംഭിക്കും' താനു പറഞ്ഞു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക ആർ വേൽരാജ് ആണ്.

Also Read:

സൂര്യയുടേതായി ഒടുവിൽ തിയേറ്ററിൽ റിലീസായ ചിത്രം കങ്കുവയാണ്. വലിയ ഹൈപ്പിൽ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന റെട്രോ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സൂര്യ ഇപ്പോൾ. അടുത്ത വർഷം ഏപ്രിൽ 10 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനെപറ്റി നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. അതേസമയം, വെട്രിമാരൻ സംവിധാനത്തിലെത്തിയ വിടുതലൈ 2 മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

Content Highlights:  vaadivaasal movie update shares producer Kalaippuli S Thanu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us