തിയേറ്ററിൽ നേടിയത് 400 കോടി, ഒടിടിയിൽ പക്ഷേ, വിമർശനശരങ്ങൾ; ട്രോളുകൾക്ക് നടുവിൽ 'ഭൂൽ ഭുലയ്യ 3'

കാർത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമ കൂടിയാണിത്.

dot image

കാർത്തിക് ആര്യൻ നായകനായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ഭൂൽ ഭുലയ്യ 3. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 400 കോടിക്ക് മുകളിലായിരുന്നു സിനിമ ആഗോളകളക്ഷൻ നേടിയത്. കാർത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമ കൂടിയാണിത്. ഡിസംബർ 27 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. എന്നാൽ ഒടിടി റിലീസിന് ശേഷം കടുത്ത വിമർശനങ്ങളാണ് സിനിമക്ക് ലഭിക്കുന്നത്.

ഈ വർഷം കണ്ടതിൽ ഏറ്റവും മോശം സിനിമയാണ് ഭൂൽ ഭുലയ്യ 3 എന്നും എങ്ങനെയാണ് ഈ സിനിമ ഇത്രയും കോടി നേടിയതെന്നുമാണ് ഇപ്പോൾ പ്രേക്ഷകർ ചോദിച്ചുകൊണ്ടിരിക്കുന്നത്. ഭൂൽ ഭുലയ്യ എന്ന സിനിമയുടെ പേര് ഈ ചിത്രം നശിപ്പിച്ചെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയിലെ തമാശകളും ഹൊററും ഒരു രീതിയിലും വർക്ക് ആയില്ലെന്നും ക്രിഞ്ച് ആയിട്ടാണ് സിനിമ അനുഭവപ്പെട്ടതെന്നുമാണ് സിനിമ കണ്ട ഒരു പ്രേക്ഷകൻ എക്സിൽ കുറിച്ചിരിക്കുന്നത്. അനീസ് ബസ്‍മീയാണ് ചിത്രം സംവിധാനം ചെയ്തത്. എന്നാൽ രണ്ടാം ഭാഗത്തേക്കാൾ ഭേദമാണ് മൂന്നാം ഭാഗമെന്നും അഭിപ്രായങ്ങളുണ്ട്.

കാർത്തിക്കിനൊപ്പം വിദ്യ ബാലൻ, മാധുരി ദീക്ഷിത്ത്, തൃപ്തി ഡിമ്രി, സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭൂൽ ഭുലയ്യ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം കൂടിയാണ് ഇത്.
2022 ലാണ് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. 70 കോടി മുതൽമുടക്കിൽ വന്ന സിനിമ ബോക്സ് ഓഫീസിൽ നിന്ന് 285.88 കോടിയായിരുന്നു നേടിയത്. 2007ലായിരുന്നു 'ഭൂൽ ഭുലയ്യ' ആദ്യഭാഗം റിലീസ് ചെയ്തത്. മലയാളത്തിൽ സൂപ്പർഹിറ്റായ മണിച്ചിത്രത്താഴിന്റെ റീമേക്കായ സിനിമ പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. ഭൂൽ ഭുലയ്യ വലിയ വിജയമാകുകയും പിൽക്കാലത്ത് ഒരു കൾട്ട് ചിത്രമായി മാറുകയും ചെയ്തിരുന്നു.

Content Highlights: Bhool Bhulaiyya 3 gets negative response after netflix release

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us