മോഹൻലാലിന്റെ ബെഞ്ച്മാർക്ക് വലുതാണ്, അതിന്റെ ഒരംശം ചെയ്താൽ അത് വലിയ അച്ചീവ്മെന്റാണ്: ഉണ്ണി മുകുന്ദൻ

'ഇത് ഞങ്ങൾ പറയുന്നതല്ല, പ്രേക്ഷകർ പറയുന്നതാണ്'

dot image

മാർക്കോ എന്ന സിനിമയിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയം ആഘോഷിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ ഹിന്ദി ഉൾപ്പടെയുള്ള എല്ലാ ഭാഷകളിലും സിനിമ ചർച്ചയാവുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന പ്രസ് മീറ്റിൽ ഉണ്ണി മുകുന്ദൻ മോഹൻലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

'മലയാളം ഇൻഡസ്ട്രിയിൽ മോഹൻലാൽ സാർ ഇട്ടിരിക്കുന്ന ബെഞ്ച്മാർക്ക് അത്രയും വലുതാണ്. അദ്ദേഹം ചെയ്തതിന്റെ ഒരു അംശം എങ്കിലും ചെയ്യാൻ ഒരു നടന് പറ്റിയാൽ വലിയ അച്ചീവ്മെന്റായി പ്രേക്ഷകർ കണക്കാക്കും.!,' ഉണ്ണി മുകുന്ദൻ പറഞ്ഞു. നടന്റെ ഈ വാക്കുകൾക്ക് പിന്നാലെ 'ഇത് ഞങ്ങൾ പറയുന്നതല്ല, പ്രേക്ഷകർ പറയുന്നതാണ്' എന്നാണ് ഒപ്പം പ്രസ് മീറ്റിൽ പങ്കെടുത്ത നടൻ കബീർ ദുഹാൻ സിങ് പറഞ്ഞത്.

അതേസമയം വടക്കേ ഇന്ത്യയിലെ പല തിയേറ്ററുകളിലും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. സന്ദീപ് റെഡ്‌ഡി വംഗ ചിത്രം ആനിമലിനേക്കാൾ വയലൻസുള്ള ചിത്രമാണ് മാർക്കോ എന്ന് അഭിപ്രായങ്ങളുണ്ടെന്നും ഈ കാരണത്താൽ മാർക്കോ കാണുന്നതിന് പ്രേക്ഷകർ താത്പര്യപ്പെടുന്നതായും ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. മാർക്കയ്ക്ക് ലഭിക്കുന്ന ഈ സ്വീകാര്യത മൂലം ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം പല തിയേറ്റർ ഉടമകളും പ്രദർശിപ്പിക്കുന്നതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം മാർക്കോയെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമയും രംഗത്ത് വന്നിരുന്നു. മാര്‍ക്കോ സിനിമയ്ക്ക് ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രശംസ ഇതിന് മുമ്പ് ഒരു സിനിമയെക്കുറിച്ചും കേട്ടിട്ടില്ലെന്നാണ് രാം ഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചത്. ചിത്രം കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നെന്നും ഉണ്ണി മുകുന്ദനാല്‍ താന്‍ കൊല്ലപ്പെടില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് നടനെ ടാഗ് ചെയ്ത് രാംഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചത്.

Content Highlights: Unni Mukundan says that the benchmark set by Mohanlal in mollywood is so huge

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us