സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് വണങ്കാൻ. എന്നാൽ കുറച്ച് ദിവസം ഷൂട്ട് ചെയ്ത സിനിമ ചില കാരണങ്ങളാല്‍
ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നടൻ അരുൺ വിജയ് ചിത്രത്തിൽ സൂര്യക്ക് പകരം നായകനായി എത്തുകയും ചിത്രം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ജനുവരി 10 ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററിലെത്തും. സിനിമയുടെ നിർമാതാക്കൾ തന്നെയാണ് റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വളരെ റോ ആയ ഒരു ആക്ഷൻ സിനിമയാകും ചിത്രമെന്ന സൂചനയാണ് സിനിമയുടെ നേരത്തെ പുറത്തുവന്ന ടീസർ നൽകിയത്. ബാല എന്ന സംവിധായകൻ ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് അരുൺ വിജയ് നേരത്തെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
#Vanangaan in cinemas from 10-1-2025 !!💥#VanangaanFromJan10 pic.twitter.com/RgiT8F5zxR
— ArunVijay (@arunvijayno1) December 30, 2024
റോഷ്നി പ്രകാശ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സമുദ്രക്കനി, മിഷ്കിൻ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ബാലസുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വൈരമുത്തുവിന്റെ വരികൾക്ക് ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്നു. സാം സി എസ് ആണ് സിനിമക്കായി പശ്ചാത്തലസംഗീതം ഒരുക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റർ. വി. മായപാണ്ടിയാണ് കലാ സംവിധാനം.
Content Highlights: Arun Vijay - bala film Vanangan in cinemas from Pongal