'ഭേടിയ പ്രൊമോഷനിടെ ബ്രേക്ക്ഡൗണിലേക്ക് വരെ പോയി, കരയുന്നത് കണ്ട് എല്ലാവരും ഞെട്ടി'; കൃതി സാനൺ

"പല അഭിമുഖങ്ങളിലും ഞാനും വരുൺ ധവാനും ഒരേ ഉത്തരങ്ങളായിരുന്നു മാറി മാറി പറഞ്ഞത്"

dot image

സിനിമകളുടെ റിലീസിന് മുൻപ് സിനിമാതാരങ്ങൾ നടത്തുന്ന പ്രൊമോഷനുകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇത്തരം പ്രൊമോഷനുകൾ ചിലപ്പോഴൊക്കെ അഭിനേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാറുമുണ്ട്. അത്തരമൊരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി കൃതി സാനൺ. ഭേടിയ എന്ന ഹിന്ദി സിനിമയുടെ പ്രൊമോഷനിടെ തുടർച്ചയായുള്ള യാത്രയും അഭിമുഖങ്ങളും തന്നെ തളർത്തിയെന്നും ഒരു ബ്രേക്ക്ഡൗണിലേക്ക് വരെ അത് എത്തിയെന്ന് കൃതി സാനൺ പറഞ്ഞു. രൺവീർ അലാബാദിയ നടത്തിയ അഭിമുഖത്തിലാണ് കൃതി ഇക്കാര്യം തുറന്ന് പറഞ്ഞത്.

'പ്രമോഷനുകൾ വളരെ മടുപ്പിക്കും. ഭേടിയ പ്രൊമോട്ട് ചെയ്യുമ്പോൾ ഞാൻ തളർന്ന് ഒരു ബ്രേക്ക്ഡൌണിലേക്ക് വരെയെത്തി. ആ വർഷം, എനിക്ക് രണ്ടോ മൂന്നോ റിലീസുകൾ ഉണ്ടായിരുന്നു, അതിനാൽ ഞാൻ ഇതിനകം രണ്ടോ മൂന്നോ തവണ പ്രമോഷനുകൾ നടത്തിയിരുന്നു. ഭേടിയയെ പ്രമോട്ട് ചെയ്യുന്നതിനിടയിൽ, ഞങ്ങൾ പല നഗരങ്ങളിലേക്കും യാത്ര ചെയ്യുമായിരുന്നു. പലപ്പോഴും രാത്രി ചാർട്ടർ എടുത്ത് പല നഗരങ്ങളിലേക്ക് പോകുകയും, ഇൻ്റർവ്യൂസ് ചെയ്യുകയും ചെയ്തിരുന്നു'.

'പല അഭിമുഖങ്ങളിലും ഞാനും വരുൺ ധവാനും ഒരേ ഉത്തരങ്ങളായിരുന്നു മാറി മാറി പറഞ്ഞത്. പരസ്പരമുള്ള ഉത്തരങ്ങൾ ഞങ്ങൾക്ക് മനഃപാഠമായിരുന്നു. എൻ്റെ ഉത്തരങ്ങൾ ഒരു ടേപ്പ് റെക്കോർഡറിൽ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ഈ ചോദ്യത്തിന് 1-ഉം മറ്റൊന്നിന് 2-ഉം ഡയൽ ചെയ്യുക എന്ന രീതിയിൽ. പ്രമോഷൻ്റെ അവസാന ദിവസം ഞാൻ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കേണ്ടതായിരുന്നു. ഞാൻ എൻ്റെ വാനിറ്റി വാനിൽ ഒരുങ്ങുകയായിരുന്നു, ഇടക്ക് സംസാരിച്ചിരിക്കുമ്പോൾ ഞാൻ കരയാൻ തുടങ്ങി. ഞാൻ വളരെ ക്ഷീണിതയാണ്, എനിക്ക് ഇത് ചെയ്യാൻ കഴിയില്ല എന്ന് ഞാൻ പറഞ്ഞു, കാരണം ഞാൻ തളർന്നുപോയിരുന്നു’ എന്ന് ഗദ്ഗദത്തോടെ പറഞ്ഞു. ചുറ്റുമുള്ളവരെല്ലാം ഞെട്ടിപ്പോയി," കൃതി സാനൺ പറഞ്ഞു.

വരുൺ ധവാനും കൃതി സാനണും അഭിനയിച്ച ചിത്രമായിരുന്നു ഭേടിയ. മഡോക്ക് ഫിലിംസിന്റെ സൂപ്പർനാച്ചുറൽ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. അമർ കൗശിക്ക് സംവിധാനം ചെയ്ത ചിത്രത്തിന് ബോക്സ് ഓഫീസിലും കാര്യമായ നേട്ടമുണ്ടാക്കാനായി.

Content Highlights : I was so tired with back to back promotions says Kriti Sanon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us