ഇത് ഇന്ത്യയിലെ ഏറ്റവും വലുത്; 256 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ച് രാം ചരണിന്റെ ആരാധകർ

256 അടി ഉയരമുള്ള കട്ടൗട്ട് ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് ആരാധകർ സ്ഥാപിച്ചിരിക്കുന്നത്.

dot image

രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് 'ഗെയിം ചേഞ്ചർ'. ജനുവരി പത്തിന് സംക്രാന്തിയോട് അനുബന്ധിച്ചെത്തുന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി നടൻ രാം ചരണിന്‍റെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് ആരാധകർ രം​ഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കട്ടൗട്ട് ആണിതെന്നാണ് റിപ്പോർട്ടുകൾ.

256 അടി ഉയരമുള്ള കട്ടൗട്ട് ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് ആരാധകർ സ്ഥാപിച്ചിരിക്കുന്നത്. ലുങ്കിയും ടി-ഷർട്ടും ധരിച്ച നടന്റെ ക്യാരക്ടർ ലുക്കിലുള്ള ചിത്രമാണ് കട്ടൗട്ടിലുള്ളത്. പുറകിലായി വെള്ള കുതിരയും ഉണ്ട്. കൂറ്റൻ കട്ടൗട്ട് സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി കഴിഞ്ഞു. വലിയ പ്രതീക്ഷയാണ് ചിത്രത്തിന്മേൽ ആരാധകർക്കുള്ളത്. 2022ലെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഗെയിം ചേഞ്ചര്‍ സിനിമയ്ക്കുണ്ട്.

കേരളത്തിൽ ഗെയിം ചേഞ്ചര്‍ റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. അല്ലു അർജുന്റെ പുഷ്പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്റ് ആയിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും.

ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം, വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകൾ ഉണ്ട്. കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Content Highlights: India's Biggest Cut Out, Ram Charan's fans wish him success

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us