'പിറന്നാൾ ആഘോഷമാക്കേണ്ട, സ്നേഹത്തിന്റെ ഭാഷ മാറ്റണം', ആരാധകരോട് അഭ്യർത്ഥനയുമായി റോക്കി ഭായ്

കഴിഞ്ഞ വർഷം യാഷിന്‍റെ ജന്മദിനത്തിന് ബാനർ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് ആരാധകർ മരിച്ച സംഭവം കണക്കിലെടുത്താണ് നടൻ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്

dot image

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനാണ് യാഷ്. കെ ജി എഫ് എന്ന ചിത്രത്തിലൂടെ നടൻ ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. നടന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് ആരാധകർ നടത്തുന്ന പരിപാടികളിൽ കരുതൽ വേണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നടൻ ഇപ്പോൾ. ആരാധകർ നൽകുന്ന സ്നേഹത്തിന് നന്ദിയുണെന്നും എന്നാൽ സ്നേഹത്തിന്റെ ഭാഷ മാറ്റേണ്ടത് അനിവാര്യമാണെന്നും നടൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് നടൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

'പുതു വർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണ്. വർഷങ്ങളായി നിങ്ങൾ എല്ലാവരും എന്നിൽ ചൊരിഞ്ഞ സ്നേഹത്തിന് നന്ദിയുണ്ട്. പക്ഷേ, നിർഭാഗ്യകരമായ ചില സംഭവങ്ങളും നടന്നിട്ടുണ്ട്, എടുത്തു പറയുകയാണെങ്കിൽ എന്‍റെ ജന്മദിനം ആഘോഷിക്കുന്ന വേളകളിൽ നിങ്ങളുടെ സ്നേഹത്തിന്റെ ഭാഷ. അത് മാറ്റേണ്ട സമയമായിരിക്കുന്നു. നിങ്ങൾ സുരക്ഷിതരാണെന്ന് അറിയുക എന്നതാണ് എനിക്കുള്ള ഏറ്റവും വലിയ സമ്മാനം. നല്ല ഉദാഹരണങ്ങൾ ഉണ്ടാക്കുക, നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുക, സന്തോഷം പകരുക', യാഷ് പറഞ്ഞു. പിറന്നാൾ ദിനത്തിൽ ഷൂട്ടിംഗ് തിരക്കിലായിരിക്കുമെന്നും നാട്ടിൽ ഉണ്ടാകില്ലെന്നും അറിയിച്ച യാഷ് പുതുവത്സര ആശംസകളും ആരാധകർക്ക് നേർന്നിട്ടുണ്ട്.

ജനുവരി എട്ടിനാണ് നടന്റെ പിറന്നാൾ. കഴിഞ്ഞ വർഷം യാഷിന്‍റെ ജന്മദിനത്തിന് ബാനർ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് ആരാധകർ മരിച്ച സംഭവം കണക്കിലെടുത്താണ് നടൻ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. കനത്ത സുരക്ഷാവലയത്തിൽ അനുശോചനം അറിയിക്കാൻ യാഷ് മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ഒപ്പം ഇവര്‍ക്ക് സഹായവും യാഷ് നൽകിയിരുന്നു.

2022ല്‍ ഇറങ്ങിയ കെജിഎഫ് 2 ആണ് യാഷിന്‍റെ ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. ഇപ്പോള്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്ക് എന്ന ചിത്രത്തിലാണ് യാഷ് അഭിനയിക്കുന്നത്. 2025ല്‍ ചിത്രം പുറത്തിറങ്ങും എന്നാണ് വിവരം.

Content Highlights:  Actor Yash requested no celebrations on his birthday

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us