തമിഴ്നാട്ടിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാം സ്ഥാനത്താണ് വിജയ് നായകനായ ഗോട്ട്. വെങ്കട് പ്രഭു സംവിധാനത്തിലെത്തിയ ചിത്രം തമിഴ്നാട് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. സ്വന്തം ഭാഷയിൽ സിനിമ ക്ലിക്ക് ആയാൽ തന്നെ അത് പാൻ ഇന്ത്യൻ ആകുമെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് അർച്ചന കൽപാത്തി.
'ഗോട്ട് 2024 തമിഴ്നാട് ബോക്‌സ് ഓഫീസിലെ ഒന്നാം നമ്പർ ഗ്രോസറാണ്, കൂടാതെ നോർത്ത്, ഓവർസീസ് എന്നിവിടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ ആന്ധ്രയിലും കേരളത്തിലും അത് മികച്ച പ്രകടനം നടത്തിയില്ല. സിനിമയിലെ ചെന്നൈ സൂപ്പർ കിങ്സ് കണക്ഷൻ തമിഴ്നാട്ടിൽ നന്നായി വർക്കായി. പ്രാദേശിക ഭാഷയിൽ സിനിമ ക്ലിക്കായാൾ തന്നെ അത് സ്വയമേ പാൻ ഇന്ത്യയാകും', അർച്ചന കൽപാത്തി പറഞ്ഞു.
"#GOAT is the No.1 Grosser of 2024 TN Box office and done well in North & Overseas. But it didn't do well in Andhra & Kerala. CSK connection worked well in TN. If content clicks in native, it will automatically reach pan India"
— AmuthaBharathi (@CinemaWithAB) December 30, 2024
- Producer ArchanaKalpathi pic.twitter.com/TkDGaWvsHZ
ചിത്രം 455 കോടിയാണ് ആഗോള തലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറിയിരിക്കുകയാണ്. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗോട്ട് സിനിമയുടെ കളക്ഷന്റെ സിംഹഭാഗവും തമിഴ്‌നാട്ടിൽ നിന്ന് തന്നെയാണ് ലഭിച്ചിരിക്കുന്നത്. 215 കോടിയോളം രൂപയാണ് സിനിമ സംസ്ഥാനത്ത് ഇന്ന് നേടിയത്. എന്നാൽ കേരളം ഉൾപ്പടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഒന്നും തന്നെ സിനിമയ്ക്ക് വമ്പൻ കളക്ഷൻ നേടാനായില്ല. 13 കോടിയോളമാണ് കേരളത്തിലെ ചിത്രത്തിന്റെ കളക്ഷന്‍.
വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷൻ മൂഡിൽ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റർടെയിന്മെന്റിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.
Content Highlights: Goat did not work in Kerala and Andhra, the producer explained the reason