ഹൃദയം തൊടുന്ന മെലഡിയുമായി സുരാജ്-ജോജു ചിത്രം; 'നാരായണീന്റെ മൂന്നാണ്‍മക്കളി'ലെ പുതിയ ഗാനം

ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചെത്തിയ ചിത്രത്തിന്‍റെ ടീസറും ശ്രദ്ധ നേടിയിരുന്നു

dot image

മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഒരുക്കുന്ന 'നാരായണീന്റെ മൂന്നാണ്മക്കള്‍' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. 'നീ അറിയാതൊരു നാള്‍' എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ് ആണ്. രാഹുല്‍ രാജിന്റെ സംഗീതത്തില്‍ സുചിത് സുരേശനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച മെലഡിയാണ് ഗാനമെന്നാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്.

ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചായിരുന്നു ടീസര്‍ എത്തിയത്. ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ തിരിച്ചുവരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒപ്പം നര്‍മ്മവും കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം എന്നാണ് സൂചന. ശരണ്‍ വേണുഗോപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി 16-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.

ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിന്‍ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു.

നിര്‍മ്മാണം: ജോബി ജോര്‍ജ്ജ് തടത്തില്‍, പ്രൊഡക്ഷന്‍ ഹൗസ്: ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എക്‌സി.പ്രൊഡ്യൂസേഴ്‌സ്: ജെമിനി ഫുക്കാന്‍, രാമു പടിക്കല്‍, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, സംഗീതം: രാഹുല്‍ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോന്‍, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോര്‍ഡിംഗ്: ആന്‍ഡ് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സിങ്: ജിതിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സെബിന്‍ തോമസ്, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റില്‍സ്: നിദാദ് കെഎന്‍, ശ്രീജിത്ത് എസ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Narayaneente Moonnanmakkal Movie new song out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us