'തല' അടുത്ത കാലത്തൊന്നും തിയേറ്ററിലെത്തില്ല; വിടാമുയര്‍ച്ചി റിലീസ് മാറ്റിയെന്ന് ലൈക്ക

2023 ജനുവരിയിലാണ് ഒരു അജിത്ത് ചിത്രം അവസാനമായി തിയേറ്ററുകളിലെത്തിയത്

dot image

അജിത്ത് നായകനായി പൊങ്കല്‍ റിലീസിന് ഒരുങ്ങിയ വിടാമുയര്‍ച്ചിയുടെ റിലീസ് മാറ്റിയതായി അറിയിച്ച് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്. പുതുവത്സരാശംസകള്‍ നേര്‍ന്നതിന് ഒപ്പമാണ് ചിത്രത്തിന്റെ റിലീസ് മാറ്റുന്ന വിവരവും നിര്‍മാതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

2023 ജനുവരിയില്‍ റിലീസായ തുണിവ് ആണ് അജിത്തിന്റേതായി തിയേറ്ററുകളിലെത്തിയ അവസാന ചിത്രം. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയായിരുന്നു വിടാമുയര്‍ച്ചിയുടെ റിലീസിനായി തല ആരാധകര്‍ കാത്തിരുന്നത്.

പ്രഖ്യാപനത്തിന് ശേഷം പലപ്പോഴും ചിത്രത്തെ കുറിച്ച് അപ്‌ഡേറ്റുകളൊന്നും വരാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ പിന്നീട് വിടാമുയര്‍ച്ചിയുടെ പോസ്റ്ററുകളും ടീസറും അടുത്തിടെ ഗാനവും പുറത്തുവരികയും ട്രെന്‍ഡിങ്ങില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. പൊങ്കല്‍ റിലീസായി ജനുവരിയില്‍ ചിത്രമെത്തുമെന്നും ഔദ്യോഗികമായി നിര്‍മാതാക്കള്‍ അറിയിക്കുക കൂടി ചെയ്തതോടെ ആരാധകര്‍ ആവേശഭരിതരായി.

നിര്‍മാതാക്കള്‍ റിലീസ് മാറ്റുകയാണെന്ന് അറിയിച്ചതോടെ നിരവധി പേര്‍ പോസ്റ്റിന് താഴെ നിരാശ പങ്കുവെക്കുന്നുണ്ട്. ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാല്‍ റിലീസ് മാറ്റിവെക്കുകയാണ് എന്ന് മാത്രമാണ് ലൈക്ക് ഈ ഘട്ടത്തില്‍ അറിയിച്ചിരിക്കുന്നത്.

vidamuyarchi movie poster

നേരത്തെ ചിത്രത്തിന്റെ ടീസര്‍ റിലീസിന് പിന്നാലെ വിടാമുയര്‍ച്ചിക്കെതിരെ പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹോളിവുഡ് ചിത്രം ബ്രേക്ഡൗണുമായി വിടാമുയര്‍ച്ചി ടീസറിനുള്ള സാമ്യതകളെ തുടര്‍ന്നായിരുന്നു ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിടാമുയര്‍ച്ചിയുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിനെതിരെ പാരാമൗണ്ട് പിക്ചേഴ്സ് 150 കോടിയുടെ നോട്ടിസ് അയച്ചെന്നായിരുന്നു അഭ്യൂഹങ്ങള്‍ വന്നത്. എന്നാല്‍ ഇത്തരത്തില്‍ നോട്ടിസൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു ലൈക്കയുടെ പ്രതികരണം.

'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം, അജിത്- അര്‍ജുന്‍- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നതാണ് വിടാമുയര്‍ച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിര്‍വഹിക്കുന്നത് എന്‍ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാര്‍ കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടാമുയര്‍ച്ചി. മിലന്‍ കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പന്‍ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സണ്‍ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Vidamuyarchi release postponed from Pongal, Lyca productions informs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us