സംവിധായകൻ രാജീവ് രവി റൈഫിൾ ക്ലബ്ബിന്റെ സെറ്റിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ലഭിച്ച ബഹുമാനം കണ്ട് അമ്പരന്നു പോയെന്ന് അനുരാഗ് കശ്യപ്. മറ്റൊരിടത്തും ഇതുപോലെ താൻ കണ്ടിട്ടില്ലെന്നും ചിത്രീകരണം നിർത്തിവെച്ചാണ് അദ്ദേഹത്തെ റൈഫിൾ ക്ലബ്ബിന്റെ സെറ്റിലുള്ളവർ സ്വീകരിച്ചതെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'രാജീവ് രവിക്ക് അവിടെ ലഭിക്കുന്ന ബഹുമാനം വലുതാണ്. ഞാന്‍ റെെഫിള്‍ ക്ലബിന്‍റെ ഷൂട്ടിനായി കൊച്ചിയിലുണ്ടെന്ന് അറിഞ്ഞ് അദ്ദേഹം ഒരിക്കല്‍ കാണാന്‍ വന്നു. സിനിമയിൽ എന്റെ മകന്റെ പിറന്നാൾ ആഘോഷിക്കുന്ന സീനിന്റെ ചിത്രീകരണമായിരുന്നു നടന്നുകൊണ്ടിരുന്നത്. അദ്ദേഹം വന്നപ്പോൾ ആ സെറ്റിൽ എല്ലാവരും എഴുന്നേറ്റു നിന്നു, ഷൂട്ടിംഗ് തന്നെ നിർത്തിവെച്ചു. എല്ലാവരും നിശബ്ദരായി. ചിത്രീകരണം നിർത്തിയത് അദ്ദേഹം അറിഞ്ഞപ്പോള്‍, എന്നെ വന്ന് കെട്ടിപ്പിടിച്ച് കാണാം എന്ന് പറഞ്ഞ് അപ്പോൾ തന്നെ പോയി. ഞാൻ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല, ഒരാൾ വരുമ്പോൾ ഇത്രയും ബഹുമാനം ലഭിക്കുന്നത്,' അനുരാഗ് കശ്യപ് പറഞ്ഞു.
AK about when Rajeev Ravi visited #RifleClub location.❤️ pic.twitter.com/mf2eeboliU
— Ah.🔴 (@99beeedi) December 31, 2024
നോ സ്‌മോക്കിങ് , ദേവ്. ഡി, ഗാങ്സ് ഓഫ് വാസേപൂര്‍ തുടങ്ങിയ അനുരാഗിന്റെ ചിത്രങ്ങളിൽ രാജീവ് രവി ആയിരുന്നു ക്യാമറ ചലിപ്പിച്ചത്. അതേസമയം, ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് റൈഫിൾ ക്ലബ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ കഥ പറയുന്ന സിനിമയിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപായിരുന്നു വില്ലൻ വേഷം ചെയ്തിരുന്നത്. ദയാനന്ദ് ബാരെ എന്ന കഥാപാത്രമായാണ് അനുരാഗ് കശ്യപ് റെെഫിള്‍ ക്ലബിലെത്തുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റ ചിത്രമാണിത്.
Content Highlights: Anurag Kashyap says he was surprised to see Rajeev Ravi's respect on the sets of Rifle Club