മമ്മൂട്ടിയുടെ ഒരു ഫോട്ടോ പുറത്തുവന്നാൽ അന്ന് സോഷ്യൽ മീഡിയയ്ക്ക് 'ചാകര'യാണ്. ആ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ ആഘോഷമാക്കുന്നത് പതിവാണ്. 2024 ആരംഭിച്ച് രണ്ടാം ദിവസവും മമ്മൂട്ടിയുടെ ചിത്രം അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ഗെറ്റപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
പ്രായത്തെ തോൽപ്പിക്കുന്ന മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ച് പല ആരാധകരും കുറിച്ചപ്പോൾ ഈ ഒരു സ്റ്റിൽ മാത്രം മതി സിനിമയുടെ മേലുള്ള ഹൈപ്പ് കൂട്ടാൻ എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. 'ഇങ്ങേർ മുടി ബാക്കിലേക്ക് ചീകിയാൽ സീനാണ്' എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.
ഇങ്ങേർ മുടി ബാക്കിലേക്ക് ചീകിയാൽ സീനാണ്🥲🔥
— Endhaaalle kadha (@EndhaaalleK) January 2, 2025
Jithin jose debut directorial movie⏳#Mammootty pic.twitter.com/PA1F5LF8Je
കഴിഞ്ഞ ദിവസം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലെ മമ്മൂട്ടിയുടെ ലൊക്കേഷൻ സ്‌റ്റില്ലും പുറത്തുവന്നിരുന്നു. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍, സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ സ്റ്റില്ലാണ് പുറത്തുവന്നത്. ഈ വർഷം ആരംഭിച്ച് രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ മമ്മൂട്ടിയുടെ രണ്ട് ലുക്കുകളാണ് വൈറലാവുന്നത്. തുടരെ തുടരെ സോഷ്യൽ മീഡിയയിൽ മമ്മൂട്ടി സ്റ്റില്ലുകൾ വൈറലാകുന്നതിന്റെ സന്തോഷവും ചില ആരാധകർ പങ്കുവെക്കുന്നുണ്ട്.
#Mammootty #MMMN pic.twitter.com/vIILT0FShn
— HAPPY BIRTHDAY MAMMUKKA (@mammukk) January 2, 2025
അതേസമയം, ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമായ 'ഡൊമിനിക് ആന്‍റ് ദ ലേഡീസ് പേഴ്സ്' ആണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. ജനുവരി 23ന് സിനിമ തിയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Content Highlights: Mammootty new still of Jithin K Jose movie gone viral