ഏലിയനും സോംബികളും മാറിനില്ല്, 'ചോര കുടിക്കാന്‍' ഗോളം ടീം; പുതിയ ചിത്രം പ്രഖ്യാപിച്ചു

വാമ്പയര്‍ ആക്ഷന്‍ ഴോണറിലുള്ള ചിത്രവുമായാണ് ഗോളം സംവിധായകന്‍ സംജാദ് എത്തുന്നത്

dot image

മലയാളത്തില്‍ സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഗോളം. രഞ്ജിത്ത് സജീവിനെ നായകനാക്കി സംജാദ് സംവിധാനം ചെയ്ത ചിത്രം ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ വിഭാഗത്തിലാണ് ഒരുങ്ങിയത്. ഇപ്പോഴിതാ ഗോളത്തിന് ശേഷം സംജാദ് അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹാഫ് എന്നാണ് സിനിമയുടെ ടൈറ്റിൽ. വാമ്പയര്‍ ആക്ഷന്‍ ചിത്രമാണിത്.

പുതിയ ചിത്രം പ്രഖ്യാപിക്കുന്നതിന്‍റെ സന്തോഷം പങ്കുവെച്ചുകൊണ്ട് സംജാദ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചു. 'ഞാനൊരു സന്തോഷവാർത്ത പറയാനാണ് ഈ പോസ്റ്റ്‌ ഇടുന്നത്. ഗോളത്തിന് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ നിങ്ങളെ അറിയിക്കുന്നു. "HALF" . ഒരു Vampire action movie ആയിരിക്കും. ഗോളം ടീം തന്നെയാണ് വീണ്ടും വരുന്നത്. സപ്പോർട്ട് ഉണ്ടാവണം,' സംജാദ് കുറിച്ചു.

കത്തിയുയരുന്ന സൂര്യനും ഒരു കാറുമാണ് ഹാഫിന്‍റെ ടെെറ്റില്‍ പോസ്റ്ററിലുള്ളത്. The Chronicles of Two Half-Blood Vampires എന്നും ഈ പോസ്റ്ററിലുണ്ട്. ഗോളം നിര്‍മാതാക്കളായ ആനും സജീവുമാണ് ഈ ചിത്രവും നിര്‍‌മിക്കുന്നത്. പ്രതികാരകഥയാകും ചിത്രം പറയുക എന്ന സൂചനയും പോസ്റ്ററിലുണ്ട്. ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ വെെകാതെ പുറത്തുവരും.

https://www.facebook.com/share/p/183k7Xbdjn/?mibextid=WaXdOe

മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഴോണറിലാണ് സിനിമ എത്തുന്നത് എന്ന പ്രത്യേകതയും ഹാഫിനുണ്ട്. അടുത്തിടെയായി മലയാളത്തിൽ ഇത്തരം വ്യത്യസ്ത ഴോണറിലുള്ള ചിത്രങ്ങൾ എത്തുന്നുണ്ട്. വല, ജാംബി എന്ന സോംബി ചിത്രങ്ങൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏലിയന്‍ സെെ ഫെെ മോക്യുമെന്‍ററിയായി എത്തിയ ഗഗനചാരിയും വലിയ ശ്രദ്ധ നേടിയിരുന്നു.

Content Highlights: Golam movie team comes back with the next film, a vampire action film titled Half

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us