ഇതാണ് 'സീൻ മാറ്റൽ', 30 ഷോകളിൽ നിന്ന് 3000 ഷോകളിലേക്ക്; റെക്കോർഡിട്ട് 'മാർക്കോ' ഹിന്ദി പതിപ്പ്

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇതിനകം 4.65 കോടി കളക്ട് ചെയ്തിട്ടുണ്ട്

dot image

ഉണ്ണി മുകുന്ദൻ നായകനായെത്തിയ പുതിയ ചിത്രം മാർക്കോയ്ക്ക് വലിയ സ്വീകാര്യതയാണ് രാജ്യമെമ്പാടും ലഭിക്കുന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വന്നാൽ ബോളിവുഡിലെ വമ്പൻ റിലീസുകളെ പിന്നിലാക്കിയാണ് മാർക്കോ മുന്നേറുന്നത്. 34 ഷോകളിൽ ആരംഭിച്ച സിനിമ രണ്ടാഴ്ചകൾ കൊണ്ട് 1327 സ്‌ക്രീനുകളിലായി 3000 ൽ അധികം ഷോകളിലേക്ക് വർധിപ്പിച്ചിരിക്കുകയാണ്. ഇത് മലയാള സിനിമയെ സംബന്ധിച്ച് ഒരു റെക്കോർഡ് തന്നെയാണ്.

തുടക്കത്തിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിലായി 34 ഷോകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഒഡീഷ, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ കൂടുതൽ ഷോകൾ ചേർത്തിരിക്കുകയാണ്. ഷോകളുടെയും സ്‌ക്രീനുകളുടെയും വർദ്ധനവ് ബോക്‌സ് ഓഫീസ് കളക്ഷനിലും വലിയ രീതിയിൽ പ്രതിഫലിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇതിനകം 4.65 കോടി കളക്ട് ചെയ്തിട്ടുണ്ട്.

അതിനിടയിൽ തന്നെ മാർക്കോയുടെ ഹിന്ദി പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ടിഡി മൂവി എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പല ഭാഗങ്ങളായി ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പോസ്റ്റ് ചെയ്തിരുന്നത്. ടോറന്റിലും സിനിമ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

നേരത്തെ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. വ്യാജപതിപ്പ് കാണാതിരിക്കാന്‍ പ്രേക്ഷകര്‍ തീരുമാനിക്കുക എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ഒരേയൊരു പരിഹാരമെന്ന് ഉണ്ണി മുകുന്ദന്‍ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.

Content Highlights: Marco sees rise from 34 shows to 3000 in 2 weeks

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us