ഷെയിനേയും ടിനി ടോമിനെയും കളത്തിലിറക്കി മമ്മൂട്ടി, ആസിഫ് നയിക്കുന്ന ടീം മോഹൻലാൽ; AMMA ഫുട്‌ബോൾ മാമാങ്കം

ജയസൂര്യ, ശ്രീനാഥ് ഭാസി, മഹിമ നമ്പ്യാർ, ഗായത്രി സുരേഷ് തുടങ്ങിയവരുമായാണ് ടീം സുരേഷ് ഗോപി കളത്തിലിറങ്ങുന്നത്

dot image

കൊച്ചി : ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ കുടുംബസംഗമം കൊച്ചിയില്‍ നടക്കുകയാണ്. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ചേർന്നാണ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തത്. അംഗങ്ങളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടക്കുന്ന ഫുട്ബോൾ മത്സരങ്ങൾക്കായുള്ള ടീമുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.

'ഫുട്ബോൾ ഹംഗാമ' എന്ന് പേരിട്ടിരിക്കുന്ന മത്സരങ്ങളിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ നയിക്കുന്ന മൂന്ന് ടീമുകളാണ് പങ്കെടുക്കുന്നത്. ആസിഫ് അലി, നരേൻ, സണ്ണി വെയ്ൻ, വിനീത്, ഹണി റോസ്, മാനസ, തസ്‌നി ഖാൻ തുടങ്ങിയവരാണ് ടീം മോഹൻലാലിന്റെ ഭാഗമായുള്ളത്. ഷെയിൻ നിഗം, ടിനി ടോം, കൈലാഷ്, കോട്ടയം നസീർ, അഞ്ജലി, പ്രവീണ, ജയശ്രീ തുടങ്ങിയവരാണ് ടീം മമ്മൂട്ടിയിലുള്ളത്.

ജയസൂര്യ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, ഗോകുൽ സുരേഷ്, മഹിമ നമ്പ്യാർ, ശിവദ, ഗായത്രി സുരേഷ് തുടങ്ങിയവരുമായാണ് ടീം സുരേഷ് ഗോപി കളത്തിലിറങ്ങുന്നത്. എഎംഎംഎയുടെ കുടുംബസംഗമത്തിന്റെ ഭാഗമായുള്ള ഈ ഫുട്ബോൾ മത്സരങ്ങൾക്ക് റഫറിയാകുന്നത് ഐ എം വിജയനാണ്.

എഎംഎംഎയുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അമ്മ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തുചേരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംഘടനയിലെ അംഗങ്ങൾക്ക് ജീവൻ രക്ഷാ മരുന്നുകൾ നൽകുന്നതിന് പണം സ്വരൂപിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Content Highlights: Football Hangama on the behalf of AMMA family meet

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us