ശ്രീദേവിയോടുള്ള ഇഷ്ടം മകളോടില്ല, ജാൻവി കപൂറിനൊപ്പം സിനിമ ചെയ്യില്ല; രാം ഗോപാൽ വർമ

'ഞാന്‍ ഒരു കടുത്ത ശ്രീദേവി ആരാധകനാണ്, അതില്‍ ഒരു സംശയവും വേണ്ട'

dot image

നടി ശ്രീദേവിയോടുള്ള ഇഷ്ടം മകൾ ജാൻവി കപൂറിനോട് ഇല്ലെന്നും, ജാൻവിയെ വെച്ച് സിനിമ ചെയ്യാൻ സാധ്യത ഇല്ലെന്നും സംവിധായകൻ രാം ഗോപാൽ വർമ. ഇന്നും ശ്രീദേവിയോടുള്ള തന്റെ ആരാധന അന്ധമാണെന്നും എന്നാല്‍ അവരുടെ മകള്‍ ജാന്‍വിയോട് തനിക്ക് ഒരുതരത്തിലുമുള്ള അടുപ്പമില്ലെന്നും രാം ഗോപാൽ വർമ പറഞ്ഞു. ആര്‍ജിവി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ഞാന്‍ ഒരു കടുത്ത ശ്രീദേവി ആരാധകനാണ്, അതില്‍ ഒരു സംശയവും വേണ്ട. അതില്‍ ഒരിക്കലും മാറ്റവും ഉണ്ടാവില്ല. പദറെല്ല വയസു, വസന്തകോകില ഈ ചിത്രങ്ങളെല്ലാം അവര്‍ ചെറിയ പ്രായത്തില്‍ ചെയ്തതാണ്. പക്ഷേ ആ കഥാപാത്രങ്ങളുടെ റേഞ്ചും അവര്‍ അത് കൈകാര്യം ചെയ്തിരിക്കുന്ന രീതിയും ചിന്താതീതമാണ്. ഒരു സംവിധായകന്‍ എന്നതിനപ്പുറം സാധാരണ പ്രേക്ഷകന്‍ എന്ന നിലയിലാണ് ആ ചിത്രങ്ങള്‍ എന്നെ സ്വാധീനിച്ചത്.

ജാന്‍വിയെ കാണാനും അവരുടെ അഭിനയവും ശ്രീദേവിയെ പോലെ ഉണ്ട് എന്ന് പറയുന്നവര്‍ ഇപ്പോഴും ശ്രീദേവിയുടെ ഹാങ്ഓവറില്‍ നിന്ന് പുറത്തുവന്നിട്ടില്ലാത്തവരാണ്. അവര്‍ ജാന്‍വിയില്‍ ശ്രീദേവിയെ കാണാന്‍ ശ്രമിക്കുകയാണ്. പക്ഷേ, എനിക്കങ്ങനെ തോന്നുന്നില്ല. 'ഞാന്‍ ഇഷ്ടപ്പെട്ടത് അമ്മയെയാണ്, മകളെയല്ല. സിനിമാ മേഖലയില്‍ ഇത്രയും കാലം ആയെങ്കിലും ഇപ്പോഴും പല സൂപ്പര്‍ താരങ്ങളുമായും എനിക്ക് വലിയ അടുപ്പമൊന്നുമില്ല. അതുപോലെ, ജാന്‍വിയുമായും എനിക്ക് അടുപ്പമുണ്ടാവുമെന്ന് തോന്നുന്നില്ല, അതുകൊണ്ടുതന്നെ ജാന്‍വിയെ വെച്ച് സിനിമ ചെയ്യുമെന്നും തോന്നുന്നില്ല,' രാം ഗോപാൽ വർമ പറഞ്ഞു.

അതേസമയം, മോഡലിംഗിലും സിനിമാ രംഗത്തും സജീവമാണ് ജാൻവി കപൂർ. 2018 ൽ റീലിസ് ചെയ്ത ധടക്ക് എന്ന റൊമാന്റിക് ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചെങ്കിലും ജാൻവി കപൂറിന് ബോളിവുഡിൽ ശ്രദ്ധ നേടി കൊടുത്ത ചിത്രം 2024 ൽ റിലീസ് ചെയ്ത ദേവരയാണ്. ചിത്രം ശ്രദ്ധിക്കപ്പെടുകയും ജാൻവി കപൂറിന്റെ വേഷത്തിന് മികച്ച അഭിപ്രായവും ലഭിച്ചിരുന്നു.

Content Highlights: Ram Gopal Varma said Daughter doesn't like Sridevi, won't do film with Janhvi Kapoor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us