'എന്റെ കഥാപാത്രം പോലെ തന്നെ ഇഷ്ടമാണ് അഥർവയുടെയും,' എസ് കെ 25 ചിത്രത്തെക്കുറിച്ച് ശിവകാർത്തികേയൻ

'ചിത്രത്തിൽ ശിവകാർത്തികേയന്റെ അനിയനായാണ് അഥർവ എത്തുന്നതെന്ന സൂചനയുണ്ട്'

dot image

സുധ കൊങ്കര സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ നായകനാകുന്ന ചിത്രമാണ് എസ് കെ 25 . ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ ആണ് ആരംഭിച്ചത്. ശിവകാർത്തികേയന് പുറമേ ജയം രവിയും, അഥർവയുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ശിവകാർത്തികേയൻ അഥർവയുടെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. തന്റെ കഥാപാത്രം പോലെ തന്നെ ഇഷ്ടമാണ് അഥർവയുടെ കഥാപാത്രമെന്നണ് ശിവകാർത്തികേയൻ പറയുന്നത്.

'അഥർവ ഞാൻ നിങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, കാരണം അതെല്ലാം ഞാൻ നമ്മുടെ സിനിമയുടെ ഫങ്ക്ഷനിൽ പറയാൻ വെച്ചിരിക്കുകയാണ്. ഒരുപാട് പറയാനുണ്ട്, ഇതുവരെ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടില്ല, ഞങ്ങൾ പൂജയുടെ സമയത്ത് കണ്ടതും അല്ലാതെ ഷൂട്ടിങ് മുന്നേ കണ്ടത് മാത്രമേ ഉള്ളൂ, പക്ഷെ ഒരു കാര്യം മാത്രം ഇപ്പോൾ പറയാം. ഈ സിനിമയിൽ അഥർവയുടെ വേഷം വളരെ പ്രധാനപ്പെട്ടതാണ്, എനിക്ക് എന്റെ റോൾ ഒരുപാട് ഇഷ്ടമാണ്, അതുപോലെതന്നെ എനിക്ക് അഥർവയുടെ റോളും ഇഷ്ടമാണ്. ചിത്രം അഥർവയ്ക്ക് മാത്രമല്ല അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകും,' ശിവകാർത്തികേയൻ പറഞ്ഞു.

ചിത്രത്തിൽ ശിവകാർത്തികേയന്റെ അനിയനായാണ് അഥർവ എത്തുന്നതെന്ന സൂചനയുണ്ട്. ജയം രവി വില്ലനായാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. തെലുങ്കിലെ പുത്തൻ സെൻസേഷൻ ശ്രീലീലയാണ് സുധാ കൊങ്കര ചിത്രത്തിലെ നായിക. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് എസ്‌കെ 25 ന്റെ സംഗീതം.

അതേസമയം, എ ആർ മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എസ്കെ 23യാണ് ശിവകാർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത്. എസ്കെ 23 ഒരു വിൻ്റേജ് എആർ മുരുഗദോസ് സ്റ്റൈലിലുള്ള ആക്ഷൻ ത്രില്ലറാണെന്നും, അദ്ദേഹത്തിന്റെ എലമെന്റ് എല്ലാം ഈ സിനിമയിൽ ഉണ്ടാകും എന്നും മുൻപ് ശിവകാർത്തികേയൻ പറഞ്ഞിരുന്നു. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്.

Content Highlights: sivakarthikeyan about sk25 movie and adharva character

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us