അഹങ്കാരം കയറിയ സമയത്ത് ഞാന്‍ വേണ്ടെന്ന് വെച്ച ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്; വിന്‍സി അലോഷ്യസ്

'പ്രാർത്ഥന ഇല്ലാതിരുന്ന സമയം എനിക്ക് ഉണ്ടായിരുന്നു, ആ സമയത്തുള്ള വ്യത്യാസം ഇപ്പോൾ നന്നായി കാണാം'

dot image

കാനില്‍ പുരസ്ക്കാരം നേടിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിലേക്ക് തന്നെ പരിഗണിച്ചിരുന്നെന്നും എന്നാൽ അഹങ്കാരം കേറി നിൽക്കുന്നതിനാൽ ആ സിനിമ വേണ്ടെന്ന് വെച്ചുവെന്നും വിന്‍സി അലോഷ്യസ്. പ്രാർത്ഥനയും നന്മയും ചെയ്തിരുന്ന സമയത്ത് തനിക് ലഭിക്കേണ്ടത് ലഭിച്ചരുന്നെന്നും എന്നാൽ ഇപ്പോൾ ഉയർച്ചയിൽ നിന്ന് താഴേക്ക് എത്തി നിൽക്കുകയാണെന്നും വിൻസി പറഞ്ഞു. ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വിന്‍സിയുടെ പ്രതികരണം.

‘ഒരു കുമ്പസാരം പോലെ നിങ്ങളോട് പറയാം, എന്റെ വീട്ടുകാർക്ക് ഒന്നും അറിയില്ല. അഹങ്കാരം കേറിയ സമയത്താണ് ഒരു സിനിമ എനിക്ക് വരുന്നത്. ആ സിനിമ വന്നപ്പോള്‍ എനിക്ക് പറ്റിയ സിനിമയല്ല എന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. ആ ചിത്രം ഇപ്പോള്‍ കാന്‍സില്‍ അവരെ എത്തി നില്‍ക്കുന്ന ഒരു സിനിമയാണ്. ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്നാണ് ആ സിനിമയുടെ പേര്.

ദിവ്യ പ്രഭ, കനി കുസൃതി തുടങ്ങിയവരൊക്കെയായിരുന്നു ആ ചിത്രത്തില്‍ അഭിനയിച്ചത്. അടുത്തകാലത്തായി എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രമായിരുന്നു ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. അത് ഞാന്‍ എന്റെ അഹങ്കാരത്തിന്റെ പുറത്ത് ഒഴിവാക്കി വിട്ട ചിത്രമായിരുന്നു. കരിയറില്‍ നല്ല ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ താഴേക്ക് പോയതാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഞാന്‍ ഇപ്പോള്‍, ഉള്ളിൽ പ്രാർത്ഥന നന്നായി വേണം. പ്രാർത്ഥന ഇല്ലാതിരുന്ന സമയം എനിക്ക് ഉണ്ടായിരുന്നു. ആ സമയത്തുള്ള വ്യത്യസം ഇപ്പോൾ നന്നായി കാണാം. പ്രാർത്ഥന ഉണ്ടായിരുന്നപ്പോൾ ഞാൻ എത്തേണ്ട ഇടത്ത് എത്തിയിരുന്നു,' വിന്‍സി അലോഷ്യസ് പറയുന്നു.

പായല്‍ കപാഡിയ സംവിധാനം ചെയ്ത് കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. കഴിഞ്ഞ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം ഗ്രാന്‍ പ്രീ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയായിരുന്നു 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'.

അതേസമയം, 2023 ൽ റിലീസായ രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിൻസി നേടിയിരുന്നു. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രമാണ് വിൻസിയുടെതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.

Content Highlights: Actress Vincy Aloshious said that All We Imagine as Light was the film She left behind

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us