'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. 2025 ലെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. നിലവാരമുള്ള ചിത്രമാണെന്നും, നല്ല മേക്കിങ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ സിനിമയിലെ ഒരു ഫൈറ്റ് സീനിന്റെ മേക്കിങ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
സിനിമയിലെ ഒരു പ്രധാന ഭാഗത്ത് ഫ്ലൈറ്റിനകത്ത് വെച്ചൊരു സംഘട്ടനം സംഭവിക്കുന്നുണ്ട്. ഈ ഫൈറ്റിന്റെ ബിഹൈൻഡ് ദി സീൻസ് ആണിപ്പോൾ വൈറലാകുന്നത്. വളരെ ഫ്ലെക്സിബിൾ ആയി ആക്ഷൻ ചെയ്യുന്ന ടൊവിനോയെയും അതിനെ ഏറ്റവും മികവോടെ ഒപ്പിയെടുക്കുന്ന സിനിമയുടെ പിന്നണി പ്രവർത്തകരെയും വീഡിയോയിൽ കാണാവുന്നതാണ്. എന്തായാലും ഈ ഫൈറ്റ് സീൻ പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമായിട്ടുണ്ട്. ടൊവിനോയുടെ പരിശ്രമത്തിനേയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്.
Tovino's flexibility from #Identity flight fight sequence 💥
— Southwood (@Southwoodoffl) January 5, 2025
One of the best choreographed fight sequences from Malayalam cinema.
In cinemas now.@ttovino 👏pic.twitter.com/E2kIoHanBP
കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ഐഡന്റിറ്റിക്ക് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. മികച്ച പ്രതികരണത്തെ തുടർന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുന്ന ചിത്രത്തിന് തമിഴ് നാട്ടിൽ അമ്പതോളം എക്സ്ട്രാ സ്‌ക്രീനുകളാണ് കൂട്ടിയിരിരുന്നു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
ചിത്രത്തിന്റ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്ക്‍സ് ബിജോയിയാണ്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജ് . ആക്ഷൻ പശ്ചാത്തലമുള്ള ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയാണ് ഐഡന്റിറ്റി. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
Content Highlights: Identity fight sequence making video goes viral