സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'പ്രാവിൻകൂട് ഷാപ്പ്'. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ബേപ്പൂർ ഫെസ്റ്റിൽ നടന്ന ചടങ്ങിൽ ഭീഷ്മപർവ്വം ചിത്രത്തിലെ പറുദീസ എന്ന ഗാനത്തിന് സൗബിനൊപ്പം ബേസിൽ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.
സൗബിൻ തകർത്താടുമ്പോൾ ബേസിൽ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും ചെറിയ സ്റ്റെപ്പുകൾ ഇടുന്നുമുണ്ട് വീഡിയോയിൽ. സൗബിനെ പോലെ നൃത്തം ചെയ്യാൻ തനിക്ക് അറിയില്ലെന്ന ഭാവത്തിൽ നിൽക്കുന്ന ബേസിലിനെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കം ഓൺ ബേസിൽ ഇതൊക്കെ ചെറിയ സ്റ്റെപ് അല്ലേ, എന്നാണ് ആരാധകരുടെ കമന്റുകൾ.
Come on Basil
— Kerala Trends (@KeralaTrends2) January 5, 2025
ഇതൊക്കെ സിംപിൾ സ്റ്റെപ് അല്ലെ.. 😉 pic.twitter.com/yOMOmTP9tK
'ആവേശം' എന്ന സിനിമക്ക് ശേഷം അൻവർ റഷീദ് എന്റർടൈയ്ൻമെന്റ് നിർമ്മിക്കുന്ന സിനിമയാണ് 'പ്രാവിൻകൂട് ഷാപ്പ്'. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി 16 ന് പ്രാവിൻകൂട് ഷാപ്പ് തിയേറ്ററുകളിലെത്തും. സിനിമയുടെ ട്രെയ്‌ലർ നേരത്തെ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രാവിൻ കൂട് ഷാപ്പിൽ നടന്ന ഒരു മരണവും അത് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥനെയുമാണ് ട്രെയ്‌ലറിൽ കാണാൻ സാധിക്കുന്നത്.
ചിത്രത്തിൽ കേസ് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ബേസിൽ ജോസഫിന്റെ കഥാപാത്രം.
'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ വൻ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് പ്രാവിൻ കൂട് ഷാപ്പ്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയ് യാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
Content Highlights:Actors Soubin and Basil danced at the promotion event of Pravinkoot Shappu movie, video goes viral