മലയാള സിനിമയോട് ആരാധന തോന്നുന്ന കാര്യം ലോ ബഡ്ജറ്റിൽ മികച്ച സിനിമകൾ ഒരുക്കുന്നു എന്നതാണ്: അരുന്ധതി റോയ്

'മറ്റ് ഇൻഡസ്ട്രികളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളസിനിമ അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യം ലോ ബഡ്ജറ്റിൽ ചെയ്യുന്ന മികച്ച സിനിമകളാണ്.'

dot image

മലയാള സിനിമയോട് ആരാധന തോന്നുന്ന കാര്യം ലോ ബഡ്ജറ്റിൽ മികച്ച സിനിമകൾ ഒരുക്കുന്നതിലാണെന്ന് അരുന്ധതി റോയ്. ഹേമ കമ്മിറ്റി റിപ്പോർട്ട് കാമ്പയിൻ മികച്ചതായിരുന്നുവെന്നും, എന്നാൽ അതിന്റെ അവസാനം റിപ്പോർട്ട് അടിച്ചമർത്തുകയാണുണ്ടായതെന്നും അരുന്ധതി റോയ്. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി പാർവതി തിരുവോത്തിന് നൽകിയ അഭിമുഖത്തിലാണ് അരുന്ധതി റോയ് പ്രതികരിച്ചത്.

'മറ്റ് ഇൻഡസ്ട്രികളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം സിനിമ അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യം ലോ ബഡ്ജറ്റിൽ ചെയ്യുന്ന മികച്ച സിനിമകളാണ്. സ്ത്രീകൾ നേരിടുന്ന അക്രമങ്ങൾക്കെതിരെ തുടങ്ങി വെച്ച കാമ്പയിൻ എനിക്കിഷ്ടമായി. എന്നാൽ അത് ചെന്നവസാനിച്ച കമ്മിറ്റി റിപ്പോർട്ട് പോലും അടിച്ചമർത്തുകയാണുണ്ടായത്. മീ റ്റൂ മൂവ്മെന്റ് ആരംഭിച്ചപ്പോൾ ഒരുപാട് സംഭവങ്ങളുണ്ടായി. ഒരുപാട് വെറുപ്പും നിയമ നടപടികളും കുറ്റകൃത്യങ്ങളുടെ വെളിപ്പെടുത്തലും ക്ഷമിക്കാൻ കഴിയാത്ത സംഭവങ്ങളും കുറ്റപ്പെടുത്തലുകളും എല്ലാം ഉണ്ടായി. ഇതെല്ലാം നടക്കേണ്ടത് തന്നെയാണ്. എന്നാൽ ഇതിൽ നിന്നെല്ലാം എന്ത് മാറ്റമുണ്ടാക്കി എന്നും എങ്ങനെ ഒരുമിച്ച് മുന്നോട്ട് പോകുന്നു എന്നതാണ് പോയിന്റ്.' അരുന്ധതി റോയ് പറഞ്ഞു.

സംസ്കാരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാനാണ് കേരളത്തിലുള്ളവർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അതാണ് കേളത്തെക്കുറിച്ച് പ്രബുദ്ധമായി തോന്നുന്ന കാര്യമെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു. ക്രിമിനൽ ആക്ഷനുകൾ എടുക്കുന്നുണ്ട്. സ്ത്രീകൾക്കെതിരെ അക്രമങ്ങൾ ചെയ്തവർ തീർച്ചയായും ഉണ്ട്. അങ്ങനെയുള്ളവർ ഉറപ്പായും ശിക്ഷിക്കപ്പെടണം. പക്ഷേ, ശിക്ഷ കൊണ്ട് പ്രശ്നത്തെ സോൾവ് ചെയ്യാൻ കഴിയില്ല. പ്രശ്നങ്ങൾക്കിടയിൽ നമ്മൾ നമ്മളെ എങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ് കാര്യമെന്നും അരുന്ധതി റോയ് പറഞ്ഞു.

Content Highlights:  Arundhati Roy says that it is a good thing that good movies are being made in Malayalam with low budget

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us