ഉണ്ണി മുകുന്ദൻ നായകനായെത്തിയ പുതിയ ചിത്രം മാർക്കോയ്ക്ക് വലിയ സ്വീകാര്യതയാണ് രാജ്യമെമ്പാടും ലഭിക്കുന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വന്നാൽ ബോളിവുഡിലെ വമ്പൻ റിലീസുകളെ പിന്നിലാക്കിയാണ് മാർക്കോ മുന്നേറുന്നത്. ഇപ്പോഴിതാ മാർക്കോയുടെ ഹിന്ദി പതിപ്പ് 10 കോടി ഗ്രോസ് നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് മലയാള സിനിമയെ സംബന്ധിച്ച് ഒരു റെക്കോർഡ് തന്നെയാണ്. മാത്രമല്ല ബേബി ജോൺ ഉൾപ്പടെയുളള ബോളിവുഡ് സിനിമകളുടെ സ്ക്രീനുകൾ പോലും മാർക്കോ ഹിന്ദി പതിപ്പ് സ്വന്തമാക്കുന്ന കാഴ്ചയുമുണ്ട്.
#Marco Hindi version crossed 10 Crores gross collection. Super- Blockbuster in these markets pic.twitter.com/3VyoT0ntKa
— Friday Matinee (@VRFridayMatinee) January 6, 2025
ആഗോളതലത്തിലാകട്ടെ സിനിമ ഇതിനകം 100 കോടി എന്ന സംഖ്യ കടന്നു കഴിഞ്ഞു. നിർമാതാക്കളായ ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതും. കേരള ബോക്സ് ഓഫീസിൽ 40 കോടിയിലധികം രൂപയാണ് മാർക്കോ നേടിയത്. തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകളിൽ നിന്ന് സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Marco Hindi version crossed 10 Crores gross collection