റെയ്സിങ്ങ് പരിശീലനത്തിനിടെ അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട് അജിത്

ട്രാക്കിൽ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു

dot image

കാർ റെയ്സിങ്ങിനിടെയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട്‌ നടൻ അജിത് കുമാര്‍. ദുബായ്‌യില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ വിഷ്വലുകൾ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ട് വൈറലായി. വാഹനത്തിന് കേടുപാടുകൾ ഉണ്ടായതെന്നതൊഴിച്ചാൽ അജിത്തിന് പരിക്കുകൾ ഒന്നും പറ്റിയിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ട്രാക്കിൽ വെച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അൽപ്പസമയം നിയന്ത്രണം വിട്ട് കറങ്ങിയ ശേഷം ആയിരുന്നു കാര്‍

നിന്നത്. അപകട ശേഷം അജിത് കാറിൽ നിന്നും ഇറങ്ങി വരുന്നത് വീഡിയോയിൽ കാണാം. ശേഷം

അദ്ദേഹം പരിശീലനം തുടർന്നെന്നാണ് ലഭ്യമാകുന്ന വിവരം.

Content Highlights: Actor Ajith met with an accident during car racing practice

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us