ജയം രവിയെ നായകനാക്കി കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാതലിക്ക നേരമില്ലൈ'. ഒരു റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാനാണ്. സിനിമയിലെ ഗാനങ്ങളെല്ലാം ഇതിനോടകം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. എ ആർ റഹ്മാനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്നും 22 വർഷത്തിന് ശേഷമാണ് ആ ആഗ്രഹം സാധിച്ചതെന്നും നടൻ ജയം രവി. ഒരു മജീഷ്യൻ ആണ് റഹ്മാൻ സാറെന്നും കാതലിക്ക നേരമില്ലൈയുടെ ട്രെയ്‌ലർ ലോഞ്ചിൽ ജയം രവി പറഞ്ഞു.
'പൊന്നിയിൻ സെൽവൻ ഒന്നും രണ്ടും ഭാഗങ്ങൾ, ജീനി, കാതലിക്ക നേരമില്ലൈ എന്നീ നാല് സിനിമകളിൽ റഹ്മാൻ സാറിനൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹം ഒരു മജീഷ്യൻ ആണ്. റഹ്മാൻ സാർ അധികം സംസാരിക്കാറില്ല അദ്ദേഹത്തിന്റെ വർക്കുകളാണ് സംസാരിക്കാറ്. ഈ സിനിമയിലും വളരെ മികച്ച മ്യൂസിക് ആണ് അദ്ദേഹം ഞങ്ങൾക്കായി തന്നത്'. ജയം രവി പറഞ്ഞു.
വണക്കം ചെന്നൈ, കാളി എന്നീ സിനിമകൾക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാതലിക്ക നേരമില്ലൈ'. ഒരു റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു സെലിബ്രേഷൻ മൂഡിലുള്ള കളർഫുൾ ചിത്രമാണ് കാതലിക്ക നേരമില്ലൈ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രം പൊങ്കൽ റിലീസായി ജനുവരി 14 ന് തിയേറ്ററിലെത്തും.
റെഡ് ജെയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. യോഗി ബാബു, വിനയ് റായ്, ലാൽ, ലക്ഷ്മി രാമകൃഷ്ണൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിത്യ മേനൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്. എആർ റഹ്മാൻ സംഗീതം നൽകിയ സിനിമയിലെ 'യെന്നൈ ഇഴുക്കതടി' എന്ന സിനിമയിലെ ഗാനം ഇതിനോടകം എന്ന ട്രെൻഡിങ് ആയിക്കഴിഞ്ഞു.
Content Highlights: AR Rahman sir is a magician says jayam ravi