ബ്രദർ അല്ല, ഇതാണ് ശരിക്കുമുള്ള ജയം രവിയുടെ കംബാക്ക്; പ്രതീക്ഷ നൽകി 'കാതലിക്ക നേരമില്ലൈ' ട്രെയ്‌ലർ

ചിത്രം പൊങ്കൽ റിലീസായി ജനുവരി 14 ന് തിയേറ്ററിലെത്തും

dot image

ജയം രവിയെ നായകനാക്കി കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാതലിക്ക നേരമില്ലൈ'. ഒരു റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു സെലിബ്രേഷൻ മൂഡിലുള്ള കളർഫുൾ ചിത്രമാണ് കാതലിക്ക നേരമില്ലൈ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രം പൊങ്കൽ റിലീസായി ജനുവരി 14 ന് തിയേറ്ററിലെത്തും.

റെഡ് ജെയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. യോഗി ബാബു, വിനയ് റായ്, ലാൽ, ലക്ഷ്മി രാമകൃഷ്ണൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിത്യ മേനൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്. എ ആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം നൽകുന്നത്. സിനിമയിലെ 'യെന്നൈ ഇഴുക്കതടി' എന്ന സിനിമയിലെ ഗാനം ഇതിനോടകം എന്ന ട്രെൻഡിങ് ആയിക്കഴിഞ്ഞു.

വണക്കം ചെന്നൈ, കാളി എന്നീ സിനിമകൾക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാതലിക്ക നേരമില്ലൈ'. ദീപാവലി റിലീസായെത്തിയ ജയം രവിയുടെ ബ്രദറിന് തിയേറ്ററുകളില്‍ വിജയം നേടാനായിരുന്നില്ല. 'കാതലിക്ക നേരമില്ലൈ'യിലൂടെ ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നടന്‍. ദേശീയ പുരസ്‌കാരം നേടിയ 'തിരുച്ചിത്രമ്പല'ത്തിന് ശേഷം നിത്യ മേനന്‍ തമിഴ് സ്‌ക്രീനുകളിലെത്തുന്ന ചിത്രമാണ് ഇത്. എം. ഷേന്‍ഭാഗ മൂര്‍ത്തി, ആര്‍ അര്‍ജുന്‍ ദുരൈ എന്നിവരാണ് സിനിമയുടെ സഹനിര്‍മാതാക്കള്‍.

Content Highlights: Jayam Ravi film Kadhalikka Neramillai trailer out now

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us