ഇത് റീലോഡഡ് വൈൽഡ്ഫയർ, 2000 കോടിയിലേക്ക് ഇനി വേഗത്തിലെത്തും; പുതിയ തന്ത്രങ്ങളുമായി 'പുഷ്പ 2'

2000 കോടിയിലേക്ക് കുതിക്കുന്ന പുഷ്പയ്ക്ക് മുന്നിലുള്ളത് ഇനി ആമിര്‍ ഖാന്‍ ചിത്രമായ 'ദംഗലി'ന്റെ റെക്കോർഡാണ്

dot image

ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2. റിലീസ് ചെയ്ത് 32 ദിവസങ്ങൾ പിന്നിടുമ്പോൾ 1831 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇതിനിടെ ഇന്ത്യയിൽ നിന്ന് ഒരു സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ് പുഷ്പ 2 സ്വന്തമാക്കി. ചിത്രം ഇൻഡസ്ട്രി ഹിറ്റെന്ന ടാഗും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കളക്ഷൻ വീണ്ടും കൂട്ടാനുള്ള പുതിയ തന്ത്രങ്ങളുമായി എത്തിയിരിക്കുകയാണ് പുഷ്പ നിർമാതാക്കൾ.

ജനുവരി 11 മുതൽ ഇരുപത് മിനിറ്റ് അധികമുള്ള സീനുകളുമായി ചിത്രം എത്തുകയാണ്. സിനിമയുടെ നിർമാതാക്കൾ തന്നെയാണ് ഇ വിവരം പുറത്തുവിട്ടത്. റീലോഡഡ് വേർഷൻ എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ ഈ വാർത്ത പങ്കുവെച്ചത്. ഇതോടെ സിനിമയുടെ ദൈർഘ്യം മൂന്ന് മണിക്കൂർ 40 മിനിട്ടാകും. ഇത്തരത്തിൽ അഡീഷണൽ ഫൂട്ടേജ് സിനിമയിൽ കൂട്ടിച്ചേർക്കുന്നതോടെ അത് സിനിമയുടെ കളക്ഷനെ ഇനിയും വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. നേരത്തെ സിനിമയുടെ ഒടിടി റിലീസ് സമയത്ത് ചിത്രത്തിൽ നിന്നുള്ള ഡിലീറ്റഡ് സീനുകൾ കൂട്ടിച്ചേർക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.

പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാൾ കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നത് ഹിന്ദി പതിപ്പിനാണ്. നേരത്തെ രാജമൗലിയുടെ ചിത്രം 'RRR'-ന്റെയും (1230 കോടി) 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' (1215 കോടി) ന്റെയും കളക്ഷൻ റെക്കോഡുകൾ 'പുഷ്പ 2: ദി റൂള്‍' മറികടന്നിരുന്നു. ഇപ്പോഴിതാ 'ബാഹുബലി 2' വിന്റെ കളക്ഷനും വെട്ടിച്ചിരിക്കുകയാണ് പുഷ്പ. 1790 കോടി രൂപയായിരുന്നു ബാഹുബലി 2 വിന്റെ കളക്ഷൻ. 2000 കോടിയിലേക്ക് കുതിക്കുന്ന പുഷ്പയ്ക്ക് മുന്നിലുള്ളത് ആമിര്‍ഖാന്‍ ചിത്രമായ 'ദംഗലി'ന്റെ റെക്കോർഡാണ്. 2070 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ബോക്സ് ഓഫീസിൽ പുഷ്പയുടെ തേരോട്ടം ഇതുപോലെ തുടരുകയാണെങ്കിൽ ആ റെക്കോർഡും പുഷ്പ മറികടക്കുമെന്നാണ് ആരാധകർ പറയുന്നത്.

ഇന്ത്യന്‍ സിനിമയിലെ റെക്കോർഡ് തുകയായ 250 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 ഒടിടി അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ജനുവരി അവസാനത്തോടെ പുഷ്പ 2 സ്ട്രീമിംഗ് ചെയ്യുമെന്നാണ് വിവരം.

Content Highlights: Pushpa 2 added 20 minutes additional footage from january 11

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us