'ലാലേട്ടന്റെ ആര്യനിൽ ഇത് പോലൊരു ഫൈറ്റ് നമ്മള്‍ കണ്ടിട്ടുണ്ട്'; മാർക്കോയിലെ CAGE ഫൈറ്റിന് പിന്നിലെ കഥ

'റാംബോ ആ കേജ്‌ ഫൈറ്റിന് റഫറൻസായിരുന്നു'

dot image

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം രാജ്യമെമ്പാടും വലിയ വിജയം നേടുകയാണ്. 100 കോടിയിലധികമാണ് സിനിമ ഇതുവരെ ആഗോളതലത്തിൽ കളക്ഷൻ നേടിയതും. മലയാളത്തിലെ ദി മോസ്റ്റ് വയലന്റ് മൂവി എന്ന ബ്രാൻഡിലെത്തിയ സിനിമ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്. സിനിമയിൽ ആദ്യ ഭാഗങ്ങളിൽ ഹോളിവുഡ് സ്റ്റൈലിൽ ഒരുക്കിയ കേജ്‌ ഫൈറ്റ് സീനുകളും അതിന്റെ സെറ്റുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയമാണ്. ആ രംഗങ്ങളുടെ റഫറൻസിനെക്കുറിച്ച് പറയുകയാണ് കലാസംവിധായകൻ സുനിൽ ദാസ്. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മാർക്കോ ഒരു സ്റ്റൈലിഷ് ചിത്രമായിരിക്കും എന്നായിരുന്നു ആദ്യം മുതൽ സംവിധായകൻ ഹനീഫ് അദേനി നൽകിയിരുന്ന ബ്രീഫിങ്. അതിനാൽ തന്നെ റിയാലിസ്റ്റിക്കായുള്ള സമീപനത്തിനപ്പുറം ചില കാര്യങ്ങളിൽ തങ്ങൾ ഫ്രീഡമെടുത്തിരുന്നു. അത്തരമൊരു ക്രിയേറ്റിവ് ഫ്രീഡമെടുത്ത രംഗങ്ങളായിരുന്നു സിനിമയുടെ ആദ്യ ഭാഗത്ത് കാണിക്കുന്ന കേജ്‌ ഫൈറ്റിന്റേത് എന്ന് സുനിൽ ദാസ് പറഞ്ഞു.

'ഹനീഫിന്റെ ബ്രീഫിങ് തന്നെ ഇതൊരു സ്റ്റൈലിഷ് മൂവിയായിരിക്കണം എന്നായിരുന്നു. പിന്നീട് സ്റ്റൈലിഷ് എന്നതിന്റെ ഏതറ്റം വരെ പോകാം എന്നതായിരുന്നു നമ്മുടെ ചിന്ത. ഒരു ഫാക്ടറിയുടെ അകത്ത് നിയമവിരുദ്ധമായി ഒരു ഫൈറ്റ് നടക്കുന്നു എന്ന രീതിയിലാണ് ആ കേജ്‌ ഫൈറ്റ് കൺസീവ് ചെയ്തത്. ശരിക്കും നമ്മുടെ നാട്ടിൽ എവിടെയും അത്തരമൊരു ഫൈറ്റ് കാണാൻ കഴിയില്ല. അത് ഞങ്ങൾ എടുത്തൊരു ഫ്രീഡം തന്നെയാണ്,'

'ലാറ്റിൻ അമേരിക്കയിലുള്ള നിരവധി രാജ്യങ്ങളിൽ ഖനികളുടെ അകത്ത് ഇത്തരം ഫൈറ്റുകൾ നടക്കാറുണ്ട്. അതുപോലെ ഈ സീനിനായി ചില ഹോളിവുഡ് സിനിമകളിൽ നിന്ന് റഫറൻസ് എടുത്തിട്ടുണ്ട്. റാംബോ എന്ന ഹോളിവുഡ് സിനിമയിൽ ഇത്തരം ഫൈറ്റ് സീക്വൻസ് കാണിക്കുന്നുണ്ട്. അത് നമുക്കൊരു റഫറൻസായിരുന്നു. അതുപോലെ ലാലേട്ടന്റെ ആര്യന്‍ എന്ന സിനിമയില്‍ ഇത് പോലൊരു ഫൈറ്റ് നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലൊരു മൂഡാണ് നമ്മൾ ഒരുക്കിയത്,' എന്ന് സുനിൽ ദാസ് പറഞ്ഞു.

Content Highlights: Marco Art Director Sunil Das talks about the cage fight scene

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us