'അഭിനയം ഇഷ്ടമില്ലാത്ത പ്രൊഫെഷൻ, നാഷണൽ അവാർഡിന് മുൻപ് അഭിനയം നിർത്താൻ ആഗ്രഹിച്ചിരുന്നു'; നിത്യ മേനൻ

ധനുഷ് നായകനായ തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിത്യ മേനന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്

dot image

തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പ്രൊഫെഷൻ ആണ് അഭിനയമെന്നും ഒരു ഓപ്ഷൻ ലഭിച്ചാൽ അഭിനയം നിർത്തുമെന്നും നടി നിത്യ മേനൻ. ഒരു നോർമൽ ലൈഫ് ആണ് ആഗ്രഹം. ഒരു അഭിനേതാവ് ആയിരിക്കുമ്പോൾ നമുക്കൊരിക്കലും ഫ്രീയായി ഇരിക്കാൻ കഴിയില്ലെന്നും നിത്യ മേനൻ പറഞ്ഞു. നാഷണൽ അവാർഡ് കിട്ടുന്നതിന് മുൻപ് സൈലന്റ് ആയിട്ട് ആരോടും പറയാതെ അഭിനയം നിർത്താം എന്നാണ് കരുതിയതെന്നും ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.

'എനിക്ക് നടക്കാൻ പോകാനും പാർക്കിൽ പോകാനും ഒക്കെ ഇഷ്ടമാണ്. പക്ഷെ അങ്ങനെ ഒരു ലൈഫ് ഇപ്പോൾ സംഭവിക്കുന്നില്ല. നാഷണൽ അവാർഡ് കിട്ടുന്നതിന് മുൻപ് സൈലന്റ് ആയിട്ട് ആരോടും പറയാതെ അഭിനയം നിർത്താം എന്നാണ് കരുതിയത്. എന്നാൽ ആ സമയത്താണ് കൃത്യമായി എനിക്ക് നാഷണൽ അവാർഡ് കിട്ടുന്നത്. അത് ദൈവത്തിന്റെ തീരുമാനമാകാം', നിത്യ മേനൻ പറഞ്ഞു.

ധനുഷ് നായകനായ തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിത്യ മേനന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിൽ നിത്യ അവതരിപ്പിച്ച ശോഭന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മിത്രൻ ആർ ജവഹർ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിലും വലിയ കളക്ഷൻ സ്വന്തമാക്കുകയും ചെയ്തിരുന്നു. ജയം രവിയെ നായകനാക്കി കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാതലിക്ക നേരമില്ലൈ'യാണ് ഇനി പുറത്തിറങ്ങാനുള്ള നിത്യ മേനൻ ചിത്രം. ഒരു റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു സെലിബ്രേഷൻ മൂഡിലുള്ള കളർഫുൾ ചിത്രമാണ് കാതലിക്ക നേരമില്ലൈ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രം പൊങ്കൽ റിലീസായി ജനുവരി 14 ന് തിയേറ്ററിലെത്തും.

Content Highlights: I want to quit acting says Nithya Menen

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us