ലൈംഗികദാരിദ്ര്യമുള്ള സമൂഹത്തെ ഓർത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല ജീവിതത്തിന്; ശ്രദ്ധ നേടി റിമയുടെ പോസ്റ്റ്

ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന വസ്ത്രം സ്ത്രീകൾ ധരിക്കണമെന്നും ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല ജീവിതത്തിനെന്നും റിമ പറയുന്നു

dot image

ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ അറസ്റ്റിലായതിന് പിന്നാലെ നിരവധി പേരാണ് ഹണി റോസിനെ അനുകൂലിച്ചും വിമർശിച്ചും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്. ഇതിനിടയിൽ നടി റിമ കല്ലിങ്കലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന വസ്ത്രം സ്ത്രീകൾ ധരിക്കണമെന്നും ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല ജീവിതത്തിനെന്നും റിമ പറഞ്ഞു.

'പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്,' റിമ കല്ലിങ്കൽ പറഞ്ഞു.

അതേസമയം, ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ, തന്നെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് ഹണി റോസ്. സാമൂഹ മാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് നടി നിയമനടപടിക്കൊരുങ്ങുന്നത്. ദ്വയാർത്ഥ പ്രയോഗത്തോടെയുള്ള വാക്കുകളും, മോശം തമ്പുകളും ഉപയോഗിച്ച, ഇരുപതോളം യൂട്യൂബർമാരുടെ പേരുകൾ നടി പൊലീസിന് ഉടൻ കൈമാറും.

Content Highlights: Rima Kallingal says women should wear clothes that make them feel confident

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us