പ്രധാന്യമുള്ള സ്ത്രീ കഥാപാത്രമാണെങ്കിലും രണ്ടാം സ്ഥാനത്ത്, ഇത് തിരുത്താൻ കൂടെ നിന്നത് ആ നടൻ; നിത്യ

'നായികയുടെ പേര് ഇത്തരത്തില്‍ ആദ്യം വരുന്നത് ഇന്ത്യന്‍ സിനിമയില്‍ അത്ര കണ്ട് പരിചയമുള്ള കാര്യമല്ല'

dot image

കൃതിക ഉദയനിധി സംവിധാനത്തിൽ നിത്യ മേനൻ നായികയാകുന്ന ചിത്രമാണ് കാതലിക്ക നേരമില്ലൈ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ പോസ്റ്ററും പുറത്തുവിട്ടിരുന്നു. മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി നായികയായ നിത്യ മേനന്റെ പേരാണ് പോസ്റ്ററില്‍ ആദ്യം എഴുതിയിരിക്കുന്നത്. നായികയുടെ പേര് ഇത്തരത്തില്‍ ആദ്യം വരുന്നത് ഇന്ത്യന്‍ സിനിമയില്‍ അത്ര കണ്ട് പരിചയമുള്ള കാര്യമല്ല. ജയം രവി ചെയ്തത് വളരെ നല്ലൊരു കാര്യമാണെന്ന് പറയുകയാണ് നിത്യ മേനന്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിലാണ് നടിയുടെ പ്രതികരണം.

‘ഈ പോസ്റ്റില്‍ നായികയുടെ പേര് ആദ്യം എഴുതിയത് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് തന്നെയാണ്. ഇന്ത്യന്‍ സിനിമയില്‍ ഇങ്ങനെയൊരു കാര്യം അധികം കാണാന്‍ സാധ്യതയില്ല. ഏത് സിനിമയിലും എത്ര പ്രധാന്യമുള്ള സ്ത്രീ കഥാപാത്രമാണെങ്കിലും അവരുടെ പേര് രണ്ടാമതായിട്ടായിരിക്കും കാണിക്കുക. സിനിമയില്‍ മാത്രമല്ല, ബാക്കി എല്ലാ മേഖലയിലും ഈ പാട്രിയാര്‍ക്കി കാണാന്‍ സാധിക്കും.

അതിനെ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൃതിക ഇത്തരമൊരു നീക്കം നടത്തിയത്. അതിനൊപ്പം ജയം രവി നില്‍ക്കുക എന്നതും വലിയൊരു കാര്യമാണ്. വേറെ ഏതെങ്കിലും നടന്‍ അങ്ങനെ ചെയ്യുമോ എന്ന് എനിക്കറിയില്ല. എന്തായാലും ജയം രവിയും ഈ സ്‌റ്റേറ്റ്‌മെന്റിന്റെ കൂടെയാണെന്ന് കണ്ടപ്പോള്‍ സന്തോഷം മാത്രം,’ നിത്യ മേനന്‍ പറഞ്ഞു.

അതേസമയം, ഒരു സെലിബ്രേഷൻ മൂഡിലുള്ള കളർഫുൾ ചിത്രമാണ് കാതലിക്ക നേരമില്ലൈ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രം പൊങ്കൽ റിലീസായി ജനുവരി 14 ന് തിയേറ്ററിലെത്തും. റെഡ് ജെയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. യോഗി ബാബു, വിനയ് റായ്, ലാൽ, ലക്ഷ്മി രാമകൃഷ്ണൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിത്യ മേനൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്. എ ആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം നൽകുന്നത്.

Content Highlights: despite being the lead female character in second place said Nitya menon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us