എമ്പുരാനിലെ കോർ ക്ലാസ് മാസ് ഡയലോഗ് ഏതാണെന്ന് മനസിലായി, ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ പറയുന്നു

എമ്പുരാൻ ചിത്രത്തിലെ മോഹൻലാലിൻറെ ഡബ്ബിങ് പൂർത്തിയായി

dot image

എല്ലാ സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അസ്സോസിയേറ്റ് ഡയറക്ടറായ വാവ നുജുമുദീൻ. ചിത്രത്തിലെ മോഹനലാലിന്റെ ഡബ്ബിങ് കഴിഞ്ഞെന്നും ഈ ഫ്രാഞ്ചൈസിയിലെ ഏറ്റവും കോർ ക്ലാസ് മാസ് ഡയലോഗ് ഏതാണെന്ന് ഇന്ന് എനിക്ക് മനസിലായെന്നും വാവ നുജുമുദീൻ പറഞ്ഞു.

'ലൂസിഫറിലെയും എമ്പുരാനിലെയും എല്ലാ ഡയലോഗുകളും ഞാൻ എത്രയോ തവണ കേട്ടിട്ടുണ്ട്… എന്നാൽ ഈ ഫ്രാഞ്ചൈസിയിലെ ഏറ്റവും കോർ ക്ലാസ് മാസ് ഡയലോഗ് ഏതാണെന്ന് ഇന്ന് എനിക്ക് മനസ്സിലായി … ഈ കാലാതീതനായ മഹാനടൻ്റെ ഡബ്ബിംഗ് കഴിഞ്ഞു. ലാലേട്ടാ സല്യൂട്ട്, സല്യൂട്ട് രാജു, സല്യൂട്ട് മുരളിച്ചേട്ടാ,' വാവ നുജുമുദീൻ പറഞ്ഞു. പൃഥ്വിരാജിനും മോഹൻലാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights:  The associate director of the film says that he understood the core class mass dialogue in Empuran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us