പുഷ്പയോട് തിയേറ്ററിൽ ഏറ്റുമുട്ടി പരാജയപ്പെട്ടു, ഒടുവിൽ ആ സിദ്ധാർഥ് ചിത്രം ഒടിടിയിൽ

10 കോടി ബജറ്റിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് അഞ്ച് കോടിയിൽ താഴെ മാത്രമാണ് കളക്ഷൻ നേടാനായത്

dot image

ഭാഷയുടെ അതിർവരമ്പുകൾ തകർത്ത് മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സിദ്ധാർഥ്. നടന്റെ ഏറ്റവും പുതിയ ചിത്രമായ 'മിസ് യു' കഴിഞ്ഞ മാസമാണ് തിയേറ്ററുകളിലെത്തിയത്. അല്ലു അർജുൻ ചിത്രം പുഷ്പ 2 റിലീസിന് അടുത്ത് തന്നെ തിയേറ്ററുകളിലെത്തിയ സിനിമ സാമ്പത്തികമായി പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

റൊമാന്റിക് കോമഡി വിഭാഗത്തിൽ കഥ പറയുന്ന സിനിമ ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ആമസോൺ പ്രൈം തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രം തമിഴിലും തെലുങ്കിലും ലഭ്യമാണ്.

ഡിസംബർ 13 നായിരുന്നു മിസ് യു തിയേറ്ററുകളിലെത്തിയത്. 10 കോടി ബജറ്റിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് അഞ്ച് കോടിയിൽ താഴെ മാത്രമാണ് കളക്ഷൻ നേടാനായത്. 'ചിറ്റാ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് നായകനായെത്തിയ സിനിമയാണിത്. 'മാപ്പ്ള സിങ്കം', 'കളത്തിൽ സന്ധിപ്പോം' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം യുവ സംവിധായകൻ എൻ രാജശേഖർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന മിസ് യൂ റൊമാൻ്റിക് എൻ്റർടെയ്നറാണ്.

ആഷികാ രംഗനാഥാണ് നായിക. രസകരമായ റൊമാൻ്റിക് ഫീൽ ഗുഡ് സിനിമ എന്നാണ് അണിയറക്കാർ മിസ് യൂവിനെ വിശേഷിപ്പിക്കുന്നത്. ജിബ്രാനാണ് സംഗീത സംവിധായകൻ. 7 മൈൽ പെർ സെക്കൻ്റിൻ്റെ ബാനറിൽ മലയാളിയായ സാമുവൽ മാത്യുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Siddarth movie Miss You streaming in OTT

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us