ത്രില്ലറല്ല ഇനി അല്പം ഫീൽ ഗുഡ് ആകാം, വിജയകുതിപ്പ് തുടരാൻ ആസിഫ് അലി; സർക്കീട്ട് ഫസ്റ്റ് ലുക്ക്

ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'ആയിരത്തൊന്ന് നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

dot image

കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ വിജയസിനിമകൾക്ക് ശേഷം ആസിഫ് അലിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സർക്കീട്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് താമർ ആണ്. ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു ഫീൽ ഗുഡ് ഡ്രാമയായിരിക്കും ചിത്രമെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് നൽകുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം 2025 ഏപ്രിലിൽ റിലീസ് ചെയ്യും. അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നതും.

പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് "സർക്കീട്ട്" ചിത്രീകരിച്ചത്. യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ട് ഒരുക്കിയ ഈ ഫാമിലി ഡ്രാമയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയായത്. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. സഹനിർമ്മാണം ഫ്‌ളോറിൻ ഡൊമിനിക്. ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തിൽ നായികാ വേഷം ചെയ്തിരിക്കുന്നത് ദിവ്യ പ്രഭ ആണ്. ദീപക് പറമ്പോൾ, ബാലതാരം ഓർഹാൻ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം - അരവിന്ദ് വിശ്വനാഥൻ, വരികൾ- അൻവർ അലി, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, വി എഫ് എക്സ്- നോക്ക്‌റ്റേണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, മാർക്കറ്റിംഗ് - ആരോമൽ, പിആർഒ- ശബരി.

Content Highlights: Sarkeett starring Asif Ali first look out now

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us