'100 കോടിയൊക്കെ തള്ളണോ? ഇത് നാണക്കേട്'; ഫസ്റ്റ് ഡേ കളക്ഷനുമായി ഗെയിം ചേഞ്ചർ ടീം, ട്രോളി സോഷ്യൽ മീഡിയ

ഈ കണക്കുകൾ വ്യാജമാണെന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്

dot image

രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ഗെയിം ചേഞ്ചർ. 400 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 186 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഇതിന്റെ ഔദ്യോഗിക പോസ്റ്ററും ഗെയിം ചേഞ്ചർ ടീം റിലീസ് ചെയ്തിട്ടുണ്ട്.

എന്നാൽ ഈ കണക്കുകൾ വ്യാജമാണെന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം. യഥാർത്ഥത്തിൽ 86 കോടി മാത്രമാണ് സിനിമയുടെ കളക്ഷൻ എന്നും അണിയറപ്രവർത്തകർ നൂറ് കോടിയിലധികം രൂപ പെരുപ്പിച്ച് കാണിച്ചെന്നും പലരും സമൂഹ മാധ്യമങ്ങളിലൂടെ പറയുന്നുണ്ട്. മുമ്പും പല താരങ്ങളുടെ സിനിമകളും ചെറിയ അളവിൽ കണക്കുകൾ പെരുപ്പിച്ച് കാണിച്ചിട്ടുണ്ടെങ്കിലും ഇത് തെലുങ്ക് സിനിമയ്ക്ക് തന്നെ നാണക്കേടാണെന്നും പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

സിനിമയ്ക്ക് തിയേറ്ററുകളിൽ തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ഷങ്കറിന്റെ മുൻ ചിത്രമായ ഇന്ത്യൻ 2 വിനേക്കാൾ ഗെയിം ചേഞ്ചർ മികച്ചു നിൽക്കുന്നുവെങ്കിലും സംവിധായകന്റെ മറ്റ് സിനിമകളെ പോലെ ഉയരാൻ ചിത്രത്തിന് സാധിച്ചില്ലെന്നാണ് പലരും പറയുന്നത്. ആദ്യ പകുതിയിലെ റൊമാൻസ് സീനുകളും കോമഡി ട്രാക്കും നിരാശപ്പെടുത്തിയെന്നും ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. സിനിമയുടെ രണ്ടാം പകുതി ആദ്യ പകുതിയേക്കാൾ ഭേദപ്പെട്ടതാണെന്നും എന്നാൽ ഷങ്കറിന്റെ തന്നെ മുൻ സിനിമകളെ ഓർമിപ്പിക്കും വിധം പ്രെഡിക്റ്റബിൾ ആണ് സിനിമയെന്നും അഭിപ്രായങ്ങളുണ്ട്.

മോശം പ്രതികരണങ്ങൾക്കിടയിലും രാം ചരണിന്റെ പ്രകടനത്തിനും തമന്റെ സംഗീതത്തിനും മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. രണ്ടാം പകുതിയിലെ ഫ്ലാഷ്ബാക്കിലെ രാംചരണിന്റെ പ്രകടനം മികച്ചുനിന്നുവെന്നും ചിത്രം കഥാപരമായി പിന്നോട്ട് പോകുമ്പോഴും രാംചരണിന്റെ പ്രകടനമാണ് സിനിമയെ പിടിച്ചുനിർത്തുന്നതെന്നും റിവ്യൂസിൽ പറയുന്നു.

Content Highlihts: Social Media accuse makers of Game Changer of faking day 1 collection

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us