'ധ്രുവനച്ചത്തിരം റിലീസ് ചെയ്യാൻ ഇൻഡസ്ട്രിയിൽ നിന്നും ആരും സഹായിച്ചില്ല'; ഗൗതം വാസുദേവ് മേനോൻ

'സാധാരണ ഒരു സിനിമയ്ക്ക് ഉണ്ടാകുന്ന തടസങ്ങൾ മാത്രമേ ഈ സിനിമയ്ക്കുമുള്ളൂ. അല്ലാതെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല'

dot image

ഏറെ വർഷങ്ങളായി തമിഴ് സിനിമാ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ-ചിയാൻ വിക്രം ടീമിന്റെ 'ധ്രുവനച്ചത്തിരം'. സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ടു പോകുന്നത് സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ചർച്ചാ വിഷയവുമാണ്. ഇപ്പോഴിതാ, ധ്രുവനച്ചത്തിരം വൈകുന്നതിൽ ഇൻഡസ്ട്രിയിൽ നിന്നുള്ള ആരും എന്താണ് കാരണമെന്ന് ചോദിച്ചില്ലെന്നും സഹായം വാഗ്‌ദാനം ചെയ്തില്ലെന്നും പറയുകയാണ് ഗൗതം വാസുദേവ് മേനോൻ. ഒരു സിനിമ നന്നായി പോയാൽ അവർ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തിൽ സന്തോഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ധ്രുവനച്ചത്തിരം റിലീസ് ചെയ്യാൻ ഞാൻ ശ്രമിച്ചപ്പോൾ ആരും വിളിച്ചില്ല, പ്രശ്‌നങ്ങൾ പറഞ്ഞ് ആരും എന്നെ സഹായിച്ചില്ല. പ്രൊഡ്യൂസർ താനു സാറും ലിങ്കുസാമിയും ചോദിച്ചു എന്തെങ്കിലും സഹായം വേണോ എന്ന്. അല്ലാതെ ആരും ചോദിച്ചില്ല, സാധാരണ ഒരു സിനിമയ്ക്ക് ഉണ്ടാകുന്ന തടസങ്ങൾ മാത്രമേ ഈ സിനിമയ്ക്കുമുള്ളൂ. അല്ലാതെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. ഒരു സിനിമ നന്നായി പോയാൽ അവർ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തിൽ സന്തോഷിക്കില്ല. പ്രേക്ഷകർക്കിടയിലെ ഹൈപ്പ് കൊണ്ടാണ് ധ്രുവനച്ചത്തിരം നിലനിൽക്കുന്നത്' ഗൗതം വാസുദേവൻ മേനോൻ പറഞ്ഞു.

2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തുന്ന 'ഡൊമിനിക്ക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്' ആണ് ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Content Highlights: Director Gautham Vasudev Menon says no one helped him to release Dhruvanachathiram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us