'എനിക്ക് വന്ന കത്തുകളിൽ പലതും അന്ന് വായിച്ചിരുന്നത് ശ്രീനിവാസൻ, അതിലൊരു കത്ത് മുത്താരം കുന്നിലും ഉപയോ​ഗിച്ചു'

രേഖാചിത്രം സിനിമയുടെ വിജയാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് മമ്മൂട്ടിയുടെ പ്രതികരണം.

dot image

തനിക്ക് വന്നിരുന്ന കത്തുകളിൽ പലതും വായിച്ചിരുന്നത് ശ്രീനിവാസൻ ആയിരുന്നുവെന്നും, അതിൽ ഒരു കത്ത് പിന്നീട് ശ്രീനിവാസൻ മുത്താരംകുന്ന് പി.ഓ. എന്ന സിനിമയില്‍ ഉപയോഗിച്ചുവെന്നും മമ്മൂട്ടി. രേഖാചിത്രം സിനിമയുടെ വിജയാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് മമ്മൂട്ടിയുടെ പ്രതികരണം. രേഖാചിത്രത്തില്‍ ചെറുതായിട്ടാണെങ്കിലും ഞാനും ഭാഗമായിട്ടുണ്ടെന്നും കൂടുതൽ സിനിമയെക്കുറിച്ച് പറഞ്ഞാൽ അത് സ്പോയ്ലർ ആകുമെന്നും മമ്മൂട്ടി പറഞ്ഞു.

‘ഇതില്‍ കാണിച്ചിരിക്കുന്നത് പോലെയായിരുന്നു പണ്ടും. കത്തുകളുടെ രൂപത്തിലായിരുന്നു അന്ന് ഫാന്‍മെയിലുകള്‍ വന്നിരുന്നത്. ഷൂട്ടിന്റെ കാര്യത്തിന് എപ്പോഴും പോകുന്നതിനാല്‍ മദ്രാസിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിന്റെ അഡ്രസായിരുന്നു നാന പോലുള്ള വാരികകളില്‍ കൊടുത്തിരുന്നത്. ആ അഡ്രസിലേക്കായിരുന്നു മിക്ക കത്തുകളും വന്നിരുന്നത്. ഷൂട്ടൊക്കെ കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ ചാക്കുകണക്കിന് കത്തുകള്‍ ഉണ്ടാകും.

സമയം കിട്ടുന്നതിനനുസരിച്ച് ചിലത് വായിക്കും. ആ സമയത്ത് എന്റെ റൂമിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ശ്രീനിവാസന്‍. എനിക്ക് പകരം അയാളായിരുന്നു പല കത്തുകളും പൊട്ടിച്ചുവായിച്ചിരുന്നത്. അങ്ങനെയാണ് ‘പ്രിയപ്പെട്ട മമ്മൂട്ടിച്ചേട്ടന്’ എന്നെഴുതിയ കത്ത് ശ്രീനിയുടെ ശ്രദ്ധയില്‍ പെട്ടത്. അത് പിന്നീട് അയാള്‍ മുത്താരംകുന്ന് പി.ഓ. എന്ന സിനിമയില്‍ ഉപയോഗിച്ചു. അത് പിന്നീട് രേഖാചിത്രത്തിനും കാരണമായി. രേഖാചിത്രത്തില്‍ ചെറുതായിട്ടാണെങ്കിലും ഞാനും ഭാഗമായിട്ടുണ്ട്. അതില്‍ സന്തോഷം മാത്രം. ഇതിൽ കൂടുതൽ സിനിമയെക്കുറിച്ച് പറഞ്ഞാൽ സ്പോയ്ലർ ആകും,’ മമ്മൂട്ടി പറഞ്ഞു.

അതേസമയം, മിസ്റ്ററി ത്രില്ലർ ജോണറിൽ കഥ പറയുന്ന ചിത്രമാണ് രേഖാചിത്രം. ആസിഫ് അലിയുടെയും അനശ്വര രാജന്‍റെയും മികച്ച പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. അതിനൊപ്പം ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന ജോണർ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ടെന്നും പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ മറ്റൊരു വിജയമാണ് രേഖാചിത്രമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജൻ, മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Content Highlights: Mammootty says that it was Srinivasan who used to read many of the letters he received in the past

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us