ആ ബാലയ്യ സിനിമ വിജയ് അഞ്ച് തവണ കണ്ടു; 'ദളപതി 69' റീമേക്കെന്ന് ഉറപ്പിച്ച് ആരാധകർ; വൈറലായി നടന്റെ വെളിപ്പെടുത്തൽ

'ഒരുപാട് സംവിധായകരാണ് വിജയ്‌യുടെ അവസാനത്തെ സിനിമ ചെയ്യാനായി കാത്തിരുന്നത്. അപ്പോഴാണ് അനിൽ അതിൽ നിന്നും ഒഴിഞ്ഞുമാറിയത്

dot image

വിജയ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി 69. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്ക് മേൽ ഉള്ളത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നന്ദമുരി ബാലകൃഷ്ണ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് കൂടുതൽ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് നടൻ വിടിവി ഗണേഷ്.

ദളപതി വിജയ് അഞ്ച് തവണ ഭഗവന്ത് കേസരി കണ്ടെന്നും ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനായി സിനിമയുടെ സംവിധായകൻ അനിൽ രവിപുടിയെ സമീപിച്ചെന്നും വിടിവി ഗണേഷ് പറഞ്ഞു. എന്നാൽ റീമേക്ക് സിനിമ ചെയ്യാൻ താല്പര്യമില്ലാത്തതിനാൽ അനിൽ അത് സ്വീകരിക്കാതെ ഒഴിഞ്ഞുമാറിയെന്നും വിടിവി ഗണേഷ് പറഞ്ഞു. 'ഒരുപാട് സംവിധായകരാണ് വിജയ്‌യുടെ അവസാനത്തെ സിനിമ ചെയ്യാനായി കാത്തിരുന്നത് അപ്പോഴാണ് അനിൽ അതിൽ നിന്നും ഒഴിഞ്ഞുമാറിയത്. എന്തുകൊണ്ടാണ് വിജയ് സാർ സിനിമ അഞ്ച് വട്ടം കണ്ടതെന്നറിയാൻ ഞാൻ പിന്നീട് സിനിമ പോയി കണ്ടു നോക്കി'. അനില്‍ രവിപുഡി സംവിധാനം ചെയ്ത സംക്രാന്തികി വസ്തുനാം എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ വേദിയിലാണ് ​ഗണേഷ് ഇക്കാര്യം പറഞ്ഞ്.

ഈ വീഡിയോ വൈറല്‍ ആയതോടെ ഭ​ഗവന്ത് കേസരിയുടെ റീമേക്ക് ആണോ എച്ച് വിനോദ് സംവിധാനം ചെയ്യുന്നതെന്ന സംശയം ആരാധകര്‍ക്കിടയില്‍ ഉടലെടുത്തിരിക്കുകയാണ്. എന്നാൽ അണിയറക്കാരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ശ്രീലീല, കാജൽ അഗർവാൾ, അർജുൻ രാംപാൽ, ശരത്കുമാർ, ജോൺ വിജയ് തുടങ്ങിയവരായിരുന്നു ഭഗവന്ത് കേസരിലെ മറ്റു പ്രധാന അഭിനേതാക്കൾ. മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്ക് മുകളിൽ നേടിയിരുന്നു. അതേസമയം, ദളപതി 69 ന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, മമിതാ ബൈജു, ബോബി ഡിയോൾ, ഗൗതം മേനോൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Content Highlights : Vijay watched Bhagavanth Kesari five times says VTV Ganesh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us