സിനിമകൾ കണ്ടോളൂ, പക്ഷെ നടൻമാരെ വാഴ്ത്തി പാടരുത്, അതുകൊണ്ട് ഒരു ഉപകാരവും ഇല്ല; അജിത് കുമാർ

' 'അജിത് വാഴ്ക' , 'വിജയ് വാഴ്ക' എന്ന് പറയരുത്. അത് നിങ്ങളെ സഹായിക്കില്ല'

dot image

പ്രേക്ഷകർ സിനിമകൾ കാണണമെന്നും എന്നാൽ നടന്മാരെ വാഴ്ത്തി പാടരുതെന്നും നടൻ അജിത് കുമാർ. 'അജിത് വാഴ്ക' അല്ലെങ്കിൽ 'വിജയ് വാഴ്ക' എന്ന് പറയരുതെന്നും അത് നിങ്ങൾക്ക് ഒരു ഉപകാരവും ഉണ്ടാക്കില്ലെന്നും നടൻ പറഞ്ഞു. 24 എച്ച് ദുബായ് 2025 എൻഡ്യൂറൻസ് റേസിങ്ങിന് ശേഷം ദേശീയ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നടന്റെ പ്രതികരണം.

'ആരാധകരോട് എൻ്റെ അഭ്യർത്ഥന, സിനിമകൾ കാണുക, പക്ഷേ 'അജിത് വാഴ്ക' അല്ലെങ്കിൽ 'വിജയ് വാഴ്ക' എന്ന് പറയരുത്. അത് നിങ്ങളെ സഹായിക്കില്ല. നിങ്ങൾ എപ്പോഴാണ് നിങ്ങളുടെ ജീവിതം നയിക്കാൻ പോകുന്നത്? എൻ്റെ ആരാധകർ ജീവിതത്തിൽ വിജയിച്ചാൽ ഞാൻ വളരെ സന്തോഷിക്കും. എൻ്റെ സഹ നടന്മാരും ഇത് തന്നെയാണ് ആഗ്രഹിക്കുന്നത്,' അജിത് പറഞ്ഞു.

നമ്മൾ വിജയിച്ച് നിൽക്കുകയാണെങ്കിലും അതീവ ജാഗ്രത പുലർത്തണം, വിജയം എപ്പോഴും ഉണ്ടാകില്ല. വിജയവും പരാജയവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സ്‌പോർട്‌സ് നിങ്ങളെ പഠിപ്പിക്കുമെന്നും അജിത് പറഞ്ഞു. ജീവിതം ആസ്വദിക്കാൻ ഉള്ളതാണെന്നും ഓരോ ദിവസവും നന്നാക്കാൻ വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അജിത്ത് കുമാറിന്‍റെ റേസിംഗ് ടീം 24 എച്ച് ദുബായ് 2025 എൻഡ്യൂറൻസ് റേസിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. 991 വിഭാഗത്തിലാണ് അജിത് കുമാർ റേസിംഗ് ഡ്രൈവറായ ബൈ ബാസ് കോറ്റൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതെന്നാണ് വിവരം. അജിത്ത് കുമാര്‍ റേസിംഗ് എന്ന പേരിലുള്ള കാര്‍റേസിംഗ് ടീമിന്റെ ഉടമകൂടിയാണ് നടന്‍ അജിത്ത്. ഇന്ത്യൻ നടന്മാരിൽ അന്താരാഷ്ട്ര റേസിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഏകവ്യക്തി കൂടിയാണ് ഇദ്ദേഹം. 2010ലെ എംആർഎഫ് റേസിങ് സീരീസിൽ പങ്കെടുത്ത അജിത് പിന്നീട് ചെന്നൈ, മുംബൈ, ഡൽഹി എന്നിങ്ങനെ ഇന്ത്യയിൽ നടന്ന നിരവധി റേസിങ് സർക്യൂട്ടുകൾ പിന്നിട്ട് ജർമനിയിലും മലേഷ്യയിലും നടന്ന റേസിങ്ങുകളിലും ഫോർമുല 2 ചാമ്പ്യൻഷിപ്പിലും ഉള്‍പ്പെടെ പങ്കെടുത്തിട്ടുണ്ട്.

Content Highlights: Actor Ajith Kumar said that watch movies but don't praise the actors

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us