കൊച്ചി: ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഗായകൻ ഡാബ്സീ. ഒരു വർഷത്തേക്ക് ഇടവേളയെടുക്കുകയാണെന്ന പ്രഖ്യാപനമാണ് ഡാബ്സീ ഇന്ന് നടത്തിയത്. കരിയർ വളർച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒരു വർഷത്തേക്ക് ഇടവേളയെടുക്കുകയാണെന്നാണ് ഡാബ്സീ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
'പ്രിയരേ, നിങ്ങളുമായി ചില പ്രധാനപ്പെട്ട വിവരം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെയധികം ആലോചനകൾക്കും പരിഗണനകൾക്കും ശേഷം, എന്റെ വ്യക്തിപരമായ വളർച്ചയിലും സർഗ്ഗാത്മകതയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു വർഷത്തെ ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചു. ഇത് വെറുമൊരു ഇടവേളയെടുക്കൽ മാത്രമല്ല. ഒരുചുവട് പിന്നോട്ടുവെക്കുന്നത് പുതിയ ആശയങ്ങളുമായി തിരികെ വരാനും റീചാർജ് ആവാനും പുതിയ പ്രചോദനങ്ങൾ കണ്ടെത്താനും എന്നെ സഹായിക്കും. മുന്നിലുള്ള സാധ്യതകളെക്കുറിച്ച് ഞാൻ ഏറെ ആവേശഭരിതനാണ്. നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദി. ഉടൻ വീണ്ടും കാണാം' -ഡാബ്സീ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
content highlight-Dabzee makes shocking announcement of a career break