'സോഷ്യൽ മീഡിയ റിവ്യൂസൊന്നും ശ്രദ്ധിച്ചിട്ടില്ല, ഗെയിം ചേഞ്ചറിന് ഞാന്‍ കേട്ടതൊക്കെ നല്ല റിവ്യൂസ്': ഷങ്കർ

'നല്ല റിപ്പോര്‍ട്ടുകളാണ് സിനിമയെക്കുറിച്ച് കേള്‍ക്കുന്നത്. അതുകൊണ്ടെല്ലാം റിലാക്സ്ഡ് ആണ്.'

dot image

രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ഗെയിം ചേഞ്ചർ. 400 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ വരുന്ന ചിത്രത്തിന്റെ റിവ്യൂസ് ശ്രദ്ധിച്ചിട്ടില്ലെന്നും ഞാന്‍ കേട്ടതൊക്കെ നല്ല റിവ്യൂസ് ആണെന്നും ഷങ്കർ പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഷങ്കറിന്‍റെ പ്രതികരണം.

'ഇപ്പോള്‍ ഞാന്‍ റിലാക്സ്ഡ് ആണ്. തുടര്‍ച്ചയായി ജോലിയില്‍ ആയിരുന്നു. ഇപ്പോള്‍ സിനിമ റിലീസ് ആയി. നല്ല റിപ്പോര്‍ട്ടുകളാണ് സിനിമയെക്കുറിച്ച് കേള്‍ക്കുന്നത്. അതുകൊണ്ടെല്ലാം റിലാക്സ്ഡ് ആണ്. ചിത്രത്തെക്കുറിച്ചുള്ള യുട്യൂബ്, സോഷ്യല്‍ മീഡിയ റിവ്യൂസ് കണ്ടിട്ടില്ല. നേരിട്ട് കേള്‍ക്കുന്നത് മാത്രമേ ഞാന്‍ ശ്രദ്ധിക്കാറുള്ളൂ. ഞാന്‍ കേട്ടതൊക്കെ നല്ല റിവ്യൂസ് ആണ്', ഷങ്കർ പറഞ്ഞു.

അതേസമയം, സിനിമയ്ക്ക് തിയേറ്ററുകളിൽ തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ഷങ്കറിന്റെ മുൻ ചിത്രമായ ഇന്ത്യൻ 2 വിനേക്കാൾ ഗെയിം ചേഞ്ചർ മികച്ചു നിൽക്കുന്നുവെങ്കിലും സംവിധായകന്റെ മറ്റ് സിനിമകളെ പോലെ ഉയരാൻ ചിത്രത്തിന് സാധിച്ചില്ലെന്നാണ് പലരും പറയുന്നത്. ആദ്യ പകുതിയിലെ റൊമാൻസ് സീനുകളും കോമഡി ട്രാക്കും നിരാശപ്പെടുത്തിയെന്നും ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. സിനിമയുടെ രണ്ടാം പകുതി ആദ്യ പകുതിയേക്കാൾ ഭേദപ്പെട്ടതാണെന്നും എന്നാൽ ഷങ്കറിന്റെ തന്നെ മുൻ സിനിമകളെ ഓർമിപ്പിക്കും വിധം പ്രെഡിക്റ്റബിൾ ആണ് സിനിമയെന്നും അഭിപ്രായങ്ങളുണ്ട്.

Content Highlights: Director Shankar said that I have heard good reviews for Game Changer movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us