അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി നവാഗതനായ മഹേഷ് മധു സംവിധാനം ചെയ്ത എന്ന് സ്വന്തം പുണ്യാളൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഫാന്റസി ത്രില്ലറായ 'എന്ന് സ്വന്തം പുണ്യാളൻ' കുടുംബ പ്രേക്ഷകരെയാണ് കൂടുതൽ ആകർഷിക്കുന്നത്. സിനിമ ആദ്യ ദിനം കണ്ട പ്രേക്ഷകരിൽ കൂടുതലും കുടുംബ പ്രേക്ഷകരാണ് എന്നാണ് സൂചന.
പുതുവർഷത്തിൽ തന്നെ മികച്ച അഭിപ്രായം നേടിയ മലയാളത്തിലെ റിലീസുകളിൽ വലിയ ജനപ്രീതി സ്വന്തമാക്കനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 3 ദിവസം കൊണ്ട് മികച്ച കളക്ഷനും ചിത്രം നേടി. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരു പോലെ ആസ്വദിക്കുന്ന ചിത്രം കൂടിയാണ് 'എന്ന് സ്വന്തം പുണ്യാളൻ'. ക്ലീൻ യു സെർട്ടിഫിക്കറ്റിന്റെ പിൻബലമാണ് കുടുംബ പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകർഷിച്ചത്.
ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം. മലയാളത്തിലും തമിഴിലുംചിത്രം റീലീസ് ചെയ്തിട്ടുണ്ട്. അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് എന്ന് സ്വന്തം പുണ്യാളൻ. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.
എക്സികുട്ടിവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം : റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ്: അനന്തകൃഷ്ണൻ.പി.ആർ, പിആർഓ: ശബരി.
Content Highlights: 'Ennu swantham Punyalan'continues to run in theaters with great response