12 വർഷം പെട്ടിയിൽ, ഇപ്പോൾ സർപ്രൈസ് പൊങ്കൽ വിന്നർ; ചരിത്രം കുറിച്ച് വിശാലിന്റെ മദ ഗജ രാജ

മികച്ച പൊങ്കൽ എന്റർടെയ്നറാണ് മദ ഗജ രാജ എന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്

dot image

വിശാലിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് മദ ഗജ രാജ. ചില സാമ്പത്തിക ബാധ്യതകൾ കാരണം റിലീസ് മുടങ്ങിയ ചിത്രം 12 വർഷങ്ങൾക്ക് ശേഷമാണ് റിലീസിനെത്തിയത്. പ്രദർശനം ആരംഭിച്ച് ആദ്യ ദിനം പിന്നിടുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് ലഭിക്കുന്നത്. മികച്ച പൊങ്കൽ എന്റർടെയ്നറാണ് മദ ഗജ രാജ എന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

സിനിമയുടെ ആദ്യ ദിന കളക്ഷനിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്. ചിത്രം തമിഴ്‌നാട് ബോക്സ് ഓഫീസിൽ നിന്ന് മൂന്ന് മുതൽ അഞ്ച് കോടി വരെ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. 12 വർഷത്തോളം റിലീസ് മുടങ്ങിയിരുന്ന ഒരു ചിത്രം ബോക്സ് ഓഫീസിൽ വലിയ പ്രതികരണം നേടുന്നത് കോളിവുഡ് സിനിമാപ്രേമികളെ അത്ഭുതപ്പടുത്തുകയാണ്.

12 വർഷങ്ങൾക്ക് ഇപ്പുറവും സിനിമ ഫ്രഷ് ആയി തന്നെ ഉണ്ടെന്നും ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുമെന്നുമാണ് റിവ്യൂസ് സൂചിപ്പിക്കുന്നത്. സന്താനത്തിന്റെ കോമഡിക്കും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. രണ്ടാം പകുതിയിലെ കോമഡി സീനുകൾ സിനിമയുടെ പ്രത്യേകതയാണെന്നും വിശാലിന്റെ ഫൈറ്റുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. നിരവധി പരാജയ സിനിമകൾക്ക് ശേഷം ബോക്സ് ഓഫീസിൽ വിശാലിന്റെ വമ്പൻ തിരിച്ചുവരവാകും മദ ഗജ രാജ എന്നാണ് വിലയിരുത്തൽ.

അഞ്ജലി, സന്താനം, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ്, നിതിൻ സത്യ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ജെമിനി ഫിലിം സർക്യൂട്ട് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് റിച്ചാർഡ് എം നാഥൻ ആണ്. എഡിറ്റിംഗ് പ്രവീൺ കെ എൽ, എൻ ബി ശ്രീകാന്ത്.

Content Highights: Vishal movie Madha Gaja Raja first day collection report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us