മികച്ച വിദേശ സിനിമയ്ക്കുള്ള ബാഫ്റ്റ നോമിനേഷന്‍ നേടി 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'

മികച്ച വിദേശ ചിത്രത്തിനുള്ള ബാഫ്റ്റ നോമിനേഷനാണ് ചിത്രം നേടിയത്

dot image

അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ച ചിത്രമാണ് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്ട്സ് നോമിനേഷനിൽ ലഭിച്ചിരിക്കുകയാണ്. മികച്ച വിദേശ ചിത്രത്തിനുള്ള ബാഫ്റ്റ നോമിനേഷനാണ് ചിത്രം നേടിയത്. ബുധനാഴ്ചയാണ് ബാഫ്റ്റ നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 16നാണ് പുരസ്‌കാരം പ്രഖ്യാപിക്കുക.

കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണ് 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്'. മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ചിത്രം ഓസ്‌കാര്‍ നോമിനേഷന്റെ ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്‍കാരങ്ങളുടെ നോമിനേഷന്റെ ചുരുക്കപ്പട്ടികയിലും ചിത്രം ഇടം നേടിയിരുന്നു.

ഇന്ത്യ-ഫ്രാന്‍സ് ഔദ്യോഗിക സംയുക്തനിര്‍മ്മാണ സംരംഭമാണ് ചിത്രം. ഫ്രാന്‍സിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയില്‍ നിന്നുള്ള ചാക്ക് ആന്‍ഡ് ചീസ്, അനദര്‍ ബെര്‍ത്ത് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് നിര്‍മ്മിച്ചത്. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയ ആണ് ചിത്രം ഇന്ത്യയിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.

Content Highlights: 'All We Imagine As Light' wins BAFTA nomination for Best Foreign Film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us