'അന്ന് അത് നടന്നിരുന്നെങ്കിൽ അതൊരു ഇന്റർനാഷണൽ സിനിമയായി മാറിയേനെ'; വിജയ്‌യുമായുള്ള സിനിമയെക്കുറിച്ച് ജിവിഎം

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്' ആണ് ഇനി പുറത്തിറങ്ങാനുള്ള ഗൗതം മേനോൻ ചിത്രം

dot image

വിജയ്‌യെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ പ്രഖ്യാപിച്ച ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു 'യോഹാൻ: അധ്യായം ഒന്ന്'. ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയിരുന്നെങ്കിലും ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. സ്ക്രിപ്റ്റ് കേട്ടതിന് ശേഷം ഇത് ഇംഗ്ലീഷ് സിനിമ പോലെയുണ്ട് നമ്മുടെ നാട്ടിൽ ചിത്രം വർക്ക് ആകില്ല അതുകൊണ്ട് തനിക്ക് ചെയ്യാൻ പറ്റില്ല എന്നായിരുന്നു വിജയ്‌യുടെ പ്രതികരണം എന്ന് ഗൗതം മേനോൻ. അന്ന് അത് നടന്നിരുന്നെങ്കിൽ അതൊരു ഇന്റർനാഷണൽ സിനിമയായി മാറിയേനെ. ഇന്നത്തെ കാലത്ത് ചെയ്യേണ്ട ഒരു സിനിമയാണ് താൻ 12 വർഷം മുൻപേ വിജയ് സാറിനോട് പറഞ്ഞതെന്നും ഗൗതം മേനോൻ മദൻ ഗൗരിയുമായുള്ള പോഡ്കാസ്റ്റിൽ പറഞ്ഞു.

'12 വർഷം മുൻപാണ് യോഹന്റെ സ്ക്രിപ്റ്റ് വിജയ്‌യോട് പറയുന്നത്. രണ്ടര മണിക്കൂർ സമയമെടുത്താണ് അന്ന് വിജയ്‌യോട് സിനിമയുടെ സ്ക്രിപ്റ്റ് വായിച്ച് കേൾപ്പിച്ചത്. സ്ക്രിപ്റ്റ് കേട്ടതിന് ശേഷം ഇത് ഇംഗ്ലീഷ് സിനിമ പോലെയുണ്ട് ഇവിടെ വർക്ക് ആകില്ല അതുകൊണ്ട് എനിക്ക് ചെയ്യാൻ പറ്റില്ല എന്നായിരുന്നു വിജയ് പറഞ്ഞത്. എനിക്ക് ആ സിനിമ ചെയ്യണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു. ആ സിനിമക്ക് ഒരു തമിഴ് കണക്ടിൻ്റെ ആവശ്യമേ ഇല്ലായിരുന്നു. ആ സിനിമയെ ഇന്റർനാഷണൽ ലെവെലിലേക്ക് എത്തിക്കാൻ കഴിയുന്ന ഒരു അഭിനേതാവിനൊപ്പം വർക്ക് ചെയ്യുമ്പോൾ അതിൽ എന്തിനാണ് തമിഴ് കണക്ട്?', ഗൗതം മേനോൻ പറഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഗൗതം മേനോൻ ചിത്രം. ആദ്യം മുതൽ അവസാനം വരെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചന. ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴിൽ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ, തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'.

Content Highlights: Gautham Menon talks about the dropped Vijay movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us