ബാലയ്യയെയും രാം ചരണിനെയും വീഴ്ത്തി വെങ്കടേഷ്; വമ്പൻ കളക്ഷനുമായി തെലുങ്ക് ചിത്രം 'സംക്രാന്തികി വസ്‌തുനാം'

നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ ഡാക്കു മഹാരാജിന്റെ ആദ്യ ദിന കളക്ഷനെ സംക്രാന്തികി വസ്‌തുനാം മറികടന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

dot image

സംക്രാന്തി റിലീസുകളിൽ തരംഗം സൃഷ്ടിച്ച് വെങ്കടേഷ് ചിത്രമായ 'സംക്രാന്തികി വസ്‌തുനാം'. ജനുവരി 14 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായവും കളക്ഷനുമാണ് തെലുങ്കിൽ നിന്ന് ലഭിക്കുന്നത്. ഒരു കോമഡി ആക്ഷൻ ചിത്രമായി ഒരുങ്ങിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അനിൽ രവിപുടിയാണ്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം നടൻ വെങ്കടേഷിന് ലഭിച്ച തിരിച്ചുവരവുകൂടിയാണ് സംക്രാന്തികി വസ്‌തുനാം. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മികച്ച ആദ്യ ദിന കളക്ഷൻ ആണ് സിനിമ നേടിയിരിക്കുന്നത്.

25 കോടിയാണ് സംക്രാന്തികി വസ്‌തുനാമിന്റെ ആദ്യ ദിന കളക്ഷൻ. പല തിയേറ്ററുകളിലും നിറഞ്ഞ സദസ്സിലായാണ് സിനിമ ഇന്നലെ പ്രദർശനം ആരംഭിച്ചത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നതിനാൽ രണ്ടാം ദിവസത്തെ കളക്ഷൻ ആദ്യ ദിനത്തെക്കാൾ മുകളിലായിരിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഇതോടെ 'സംക്രാന്തികി വസ്‌തുനാം' നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ 'ഡാക്കു മഹാരാജി'ന്റെ ആദ്യ ദിന കളക്ഷനെ മറികടന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 22.5 കോടിയായിരുന്നു ഡാക്കു മഹാരാജിന്റെ നേട്ടം. സംക്രാന്തി റിലീസുകളിൽ ഷങ്കർ സംവിധാനം ചെയ്‌ത്‌ രാംചാരൺ നായകനായി എത്തിയ 'ഗെയിം ചേഞ്ചർ' ആണ് കളക്ഷനിൽ മുന്നിൽ 51.25 കോടിയാണ് ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്നും നേടിയത്.

മീനാക്ഷി ചൗധരി, ഐശ്വര്യ രാജേഷ്, സായ്‌കുമാർ, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരാണ് സംക്രാന്തികി വസ്‌തുനാമിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരിഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഛായാഗ്രഹണം നിർവഹിച്ചത് സമീർ റെഡ്ഡി. തമ്മിരാജാണ് ചിത്രം എഡിറ്റ് ചെയ്തത്. ഭീംസ് സെസിറോലിയോയുടെതാണ് സംഗീതം. അതേസമയം ഷങ്കർ ചിത്രമായ ഗെയിം ചേഞ്ചറിന് ആദ്യ ദിനത്തിനപ്പുറം കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. 400 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമ ഇതുവരെ നേടിയത് വെറും 100 കോടി മാത്രമാണ്.

Content Highlights: Venkatesh film Sankranthiki Vasthunam beats balayya film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us