വില്ലൻ ഇത്ര ഫൺ ആയിരുന്നോ!, റൈഫിൾ ക്ലബ്ബിൽ വെച്ചുള്ള അനുരാഗ് കശ്യപിന്റെ വീഡിയോ പങ്കിട്ട് സുരഭി ലക്ഷ്മി

ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ പ്രകടനം ചിത്രത്തിൽ പ്രശംസ നേടിയിരുന്നു

dot image

ആഷിഖ് അബുവിന്റെ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് റൈഫിൾ ക്ലബ്. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ സിനിമ മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ പ്രകടനവും ചിത്രത്തിൽ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ അനുരാഗ് കശ്യപുമൊത്തുള്ള ഒരു വീഡിയോ പങ്കിട്ടിരിക്കുകയാണ് സുരഭി ലക്ഷ്മി.

'ലോകത്തിന് ഈ മനുഷ്യനെ കൂടുതൽ ആവശ്യമുണ്ട്… അദ്ദേഹം മികച്ചൊരു ഫിലിം മേക്കറാണ്, അദ്ദേഹത്തോടൊപ്പം ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ആദരവും സന്തോഷവുമുണ്ട്. റൈഫിൾ ക്ലബ് എല്ലായ്പ്പോഴും ഒരു പ്രിയപ്പെട്ട ഓർമ്മയായി നിലനിൽക്കും… ഒരേസമയം ഒരു നാഴികക്കല്ലും സാഹസികതയും നിറഞ്ഞ അനുഭവമായിരുന്നു' സുരഭി വീഡിയോയിൽ പറയുന്നത് ഇങ്ങനെ.

അതേസമയം, സിനിമയുടെ ഒടിടി റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ മാസം 16 മുതൽ നെറ്റ്ഫ്ലിക്സിലൂടെയാണ് റൈഫിൾ ക്ലബ് സ്ട്രീം ചെയ്യുക. റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ്. മായാനദിക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിച്ചു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Content Highlights: Surabhi Lakshmi shared the video of Anurag Kashyap at the Rifle Club

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us