മാർക്ക് ചെയ്തുവെച്ചോ… ഫെബ്രുവരിയിൽ ബിഗ് സ്ക്രീനിന് തീ പിടിക്കും; വിടാമുയർച്ചി ട്രെയ്‌ലർ

അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ട്രെയ്‌ലറിന്റെ പ്ലസ് പോയിന്റുകളിൽ ഒന്നാണ്.

dot image

അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. വലിയ ക്യാൻവാസിൽ ഒരു ആക്ഷൻ സിനിമയായി ഒരുങ്ങുന്ന വിടാമുയർച്ചിയുടെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഹൈ വോൾട്ടേജ് ആക്ഷൻ ത്രില്ലറായിരിക്കും സിനിമ എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ. അജിത്, തൃഷ, അർജുൻ സർജ തുടങ്ങിയവരുടെ പ്രകടനങ്ങൾക്കൊപ്പം അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ട്രെയ്‌ലറിന്റെ പ്ലസ് പോയിന്റുകളിൽ ഒന്നാണ്. ചിത്രം ഫെബ്രുവരി ആറിന് റിലീസ് ചെയ്യും.

യുഎ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ മുപ്പത് മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'.മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ഏകദേശം 75 കോടിയാണ് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

Content Highlights: Ajith movie Vidaamuyarchi trailer out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us