38 വർഷങ്ങൾക്ക് ശേഷവും ഹൗസ്ഫുള്‍ അടിക്കുമോ ഇൻസ്പെക്ടർ ബൽറാം?; മമ്മൂട്ടിയുടെ 'ആവനാഴി' നാളെ തിയേറ്ററുകളിൽ

1986 സെപ്റ്റംബർ 12 ന് റിലീസ് ചെയ്ത ആവനാഴി മലയാള സിനിമ അന്നേ വരെ കണ്ടതിലെ ഏറ്റവും വലിയ വിജയമായിരുന്നു സ്വന്തമാക്കിയത്

dot image

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ സിനിമകളിൽ ഒന്നാണ് മമ്മൂട്ടി നായകനായി ഐവി ശശി സംവിധാനം ചെയ്ത ആവനാഴി. ടി ദാമോദരന്റെ തിരക്കഥയിൽ ഒരുങ്ങിയ സിനിമ വലിയ വിജയം നേടിയിരുന്നു. 'ഇൻസ്പെക്ടർ ബൽറാം' എന്ന ചൂടൻ പൊലീസ് ഓഫീസറായി മമ്മൂട്ടി നിറഞ്ഞാടിയ ആവനാഴി പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 38 വർഷങ്ങൾക്ക് ശേഷം നാളെ തിയേറ്ററുകളിൽ എത്തുകയാണ്. 7.1 ശബ്ദ മികവോടെ ഡോൾബി അറ്റ്മോസിലാണ് ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത്.

മമ്മൂട്ടിയ്ക്കൊപ്പം ഗീത, സീമ സുകുമാരൻ, നളിനി, ക്യാപ്റ്റൻ രാജു, ശ്രീനിവാസൻ, ജഗന്നാഥവർമ്മ, പറവൂർ ഭരതൻ, ജനാർദ്ദനൻ, കുഞ്ചൻ, കുണ്ടറ ജോണി, സി.ഐ. പോൾ, അഗസ്റ്റിൻ, ശങ്കരാടി, തിക്കുറിശ്ശി സുകുമാരൻ നായർ, ഇന്നസെന്റ്, അസീസ്, ശാന്തകുമാരി, പ്രതാപചന്ദ്രൻ , ഷഫീക്ക്, അമിത് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ചിത്രം നാളെ പ്രദർശനത്തിന് എത്തിക്കുന്നത് റോസിക എന്റർപ്രെസസ്, സ്നേഹ മൂവീസ്, സെഞ്ച്വറി വിഷൻ എന്നിവർ ചേർന്നാണ്.

1986 സെപ്റ്റംബർ 12 ന് റിലീസ് ചെയ്ത ആവനാഴി മലയാള സിനിമ അന്നേ വരെ കണ്ടതിൽ വെച്ചുള്ള ഏറ്റവും വലിയ വിജയമായിരുന്നു. സർവകാല റെക്കോർഡ് ഇനീഷ്യൽ കളക്ഷനോടെ തുടക്കം കുറിച്ച ചിത്രം അന്ന് റിലീസ് ചെയ്ത 20 തിയേറ്ററിലും റെഗുലർ ഷോസോടെ 25 ദിവസം പൂർത്തിയാക്കുന്ന ആദ്യ മലയാള ചിത്രമായി മാറുകയായിരുന്നു. 100 ദിവസവും കടന്നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനം അവസാനിപ്പിച്ചത്. 1991ൽ ഇൻസ്പെക്ടർ ബൽറാം എന്ന പേരിൽ ആവനാഴിക്ക് ഒരു രണ്ടാം ഭാഗം വന്നപ്പോൾ ആ ചിത്രവും ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.

Content Highlights: Mammootty film Aavanazhi re releasing tomorrow, January 17

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us